തിരുവനന്തപുരം: നിയമസഭാ സാമാജികർക്ക് എ.ടി.എം മാതൃകയിലുള്ള റേഷൻ കാർഡുകളുടെ വിതരണം നിയമ സഭയിൽ സ്പീക്കറുടെ ചേംബറിൽ വച്ച് സ്പീക്കർ എം.ബി രാജേഷിന് നൽകി ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പുമന്ത്രി അഡ്വ. ജി.ആർ അനിൽ നിർവഹിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, ധനകാര്യ വകുപ്പുമന്ത്രി അഡ്വ. കെ.എൻ ബാലഗോപാൽ എന്നിവർക്കും ചടങ്ങിൽ കാർഡുകൾ നൽകി.
Read Also: ദുബായ് എക്സ്പോ, കേരളത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്രം യാത്രാനുമതി നിഷേധിച്ചതായി ആരോപണം
സിവിൽ സപ്ലൈസ് ഡയറക്ടർ സജിത് ബാബു, വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. വരും ദിവസങ്ങളിൽ എല്ലാ എം.എൽ.എമാർക്കും സ്മാർട്ട് കാർഡുകൾ നിയമ സഭയിൽ വച്ച് നൽകും. സംസ്ഥാനത്ത് റേഷൻ കാർഡുകൾ എ.ടി.എം മാതൃകയിലുള്ള സ്മാർട്ടുകളാക്കി പരിവർത്തനം ചെയ്ത് കഴിഞ്ഞ ആഴ്ച മുതൽ വിതരണം ആരംഭിച്ചിരുന്നു.
Read Also: കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 29,026 വാക്സിൻ ഡോസുകൾ
Post Your Comments