കാണ്ടാമൃഗങ്ങളെ കാണുമ്പോൾ തന്നെ മറ്റു മൃഗങ്ങൾ മാറി നടക്കുന്നതാണ് പതിവ്. ഇപ്പോഴിതാ കാട്ടുപോത്തും കാണ്ടാമൃഗവും തമ്മിലുള്ള അപൂർവ പോരാട്ടത്തിന്റെ ദൃശ്യമാണ് സോഷ്യൽ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുന്നത്. സൗത്ത് ആഫ്രിക്കയിലെ സാവന്ന പുൽമേടുകളിൽ നിന്നുള്ള ദൃശ്യങ്ങളാണിത്. സഫാരി ഗൈഡായ ബാർഡൻ കോളിങ് ആണ് കാട്ടുപോത്തും കാണ്ടാമൃഗവും തമ്മിൽ പോരാടുന്ന ദൃശ്യം പകർത്തിയിരിക്കുന്നത്.
പുൽമേട്ടിൽ നിൽക്കുന്ന കാണ്ടാമൃഗത്തെ ലക്ഷ്യമാക്കി നടന്നടുക്കുന്ന കാട്ടുപോത്തിൻ കൂട്ടത്തെയാണ് വീഡിയോയിൽ കാണുന്നത്. ഇതിനിടയിൽ മുന്നോട്ടെത്തിയ ഒരു കാട്ടുപോത്ത് കൂറ്റൻ കാണ്ടാമൃഗവുമായി കൊമ്പുകോർക്കുകയായിരുന്നു.വാസസ്ഥലത്തേക്ക് അതിക്രമിച്ച് കയറിയ കാട്ടുപോത്തിനെ ഉടൻതന്നെ കാണ്ടാമൃഗം കൊമ്പിൽ കോർത്ത് വായുവിൽ ചുഴറ്റിയെറിഞ്ഞു. പിന്നീട് കാണ്ടാമൃഗം കാട്ടുപോത്തിനെ തറയിലിട്ട് മലർത്തിലയടിച്ചു. വീണു കിടന്ന കാട്ടുപോത്തിനെ വീണ്ടും ആക്രമിക്കാനെത്തുന്ന കാണ്ടാമൃഗത്തെ ദൃശ്യത്തിൽ കാണാം.
ഒടുവിൽ കാട്ടുപോത്ത് പിടഞ്ഞെണീറ്റ് ജീവനുംകൊണ്ടോടി രക്ഷപ്പെടുകയായിരുന്നു. കാണ്ടാമൃഗത്തിന്റെ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ട കാട്ടുപോത്ത് സമീപത്തുണ്ടായിരുന്ന കാട്ടുപോത്തിൻ കൂട്ടത്തിലേക്ക് മടങ്ങുകയും ചെയ്തു.
Post Your Comments