KeralaNattuvarthaLatest NewsNewsIndia

ജനങ്ങൾ ആവശ്യപ്പെട്ടത് പ്ലസ് വൺ സീറ്റുകൾ, സർക്കാർ നൽകിയത് 175 ബാറുകൾ: ‘ആഹാ വിസ്മയമാണ് എൽ ഡി എഫ്’

തിരുവനന്തപുരം: സംസ്ഥാന സർക്കാർ പുതിയതായി 175 ബീവറേജ് ഔട്ട്ലെറ്റുകൾ തുറക്കാൻ പോകുന്നുവെന്ന വാർത്തയ്ക്കെതിരെ രൂക്ഷമായ വിമർശനവുമായി സാമൂഹ്യമാധ്യമങ്ങൾ രംഗത്ത്. നിലവിലെ വിദേശ മദ്യ ഷോപ്പുകൾക്കെതിരെ തന്നെ വലിയ പ്രക്ഷോഭങ്ങളും പ്രശ്നങ്ങളും നടക്കുമ്പോഴാണ് ഇനി പുതിയ 175 എണ്ണം സർക്കാർ ആരംഭിക്കാൻ പോകുന്നത്. ജനങ്ങൾ ആവശ്യപ്പെട്ടത് പ്ലസ് വൺ സീറ്റുകൾ, സർക്കാർ നൽകിയത് 175 ബാറുകൾ, ‘ആഹാ വിസ്മയമാണ് എൽ ഡി എഫ്’ എന്ന് വിഷയത്തിൽ വിമർശനം ഉയരുന്നു.

Also Read:ഇന്നും നാളെയും കനത്ത മഴ: അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

മദ്യശാലകൾ ആരംഭിക്കുന്ന കാര്യം പരിഗണനയിലെന്ന് ഇന്നലെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. ഇതിനെ സംബന്ധിക്കുന്ന ബെവ്കോയുടെ ശുപാര്‍ശ എക്സൈസ് വകുപ്പിന്‍റെ പരിഗണനയിലാണെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. വാർത്ത പുറത്തു വന്നതോടെയാണ് ജനം ഒന്നടങ്കം സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം ഉന്നയിച്ചുകൊണ്ട് രംഗത്തെത്തിയത്.

അതേസമയം, കേരളത്തില്‍ 1.12 ലക്ഷം ആളുകൾക്ക് ഒരു മദ്യവില്‍പന ശാലയെന്ന അനുപാതത്തിലാണുള്ളത്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ ഇത് വളരെ കൂടുതലാണെന്നും സര്‍ക്കാര്‍ അറിയിച്ചു. അതേസമയം, സമീപവാസികള്‍ക്ക് ശല്യമാകാത്ത തരത്തില്‍ വേണം മദ്യവില്‍പനശാലകള്‍ പ്രവര്‍ത്തിക്കേണ്ടതെന്ന് ഹൈക്കോടതിയും വ്യക്തമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button