Latest NewsNewsIndia

മന്ത്രിമാര്‍ക്ക് ഹിന്ദിയറിയില്ല, ഇംഗ്ലീഷും: അമിത് ഷായ്ക്ക് മിസോറാം മുഖ്യമന്ത്രിയുടെ കത്ത്

ഗുവാഹത്തി: മിസോറാം മന്ത്രിസഭാംഗങ്ങള്‍ക്ക് ഹിന്ദി അറിയാത്തതുകൊണ്ട് ചീഫ് സെക്രട്ടറിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മിസോറാം മുഖ്യമന്ത്രി സോറാംതംഗ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു.

അമിത് ഷായ്ക്ക് എഴുതിയ കത്തിൽ തന്റെ മന്ത്രിമാര്‍ക്ക് ഹിന്ദി അറിയില്ലെന്നും അതിനാല്‍ മിസോ ഭാഷ അറിയാത്ത ചീഫ് സെക്രട്ടറിയെ സംസ്ഥാനത്ത് നിയമിക്കരുതെന്നും ആവശ്യപ്പെട്ടു.

Also Read : യു എ ഇയിൽ കനത്ത മഴ: വടക്കൻ എമിറേറ്റുകളിൽ ആലിപ്പഴം പൊഴിഞ്ഞു

കേന്ദ്ര സർക്കാർ പുതുതായി നിയമിച്ച രേണു ശര്‍മക്ക് പകരം അഡിഷണല്‍ ചീഫ് സെക്രട്ടറി ജെ.സി രാംതംഗയെ സംസ്ഥാനത്തെ സ്റ്റേറ്റ് സെക്രട്ടറിയായി നിയമിക്കണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.

മന്ത്രിമാര്‍ക്ക് ഹിന്ദി മാത്രമല്ല, ഇംഗ്ലീഷും അറിയില്ലെന്നും കത്തില്‍ പറയുന്നുണ്ട്. വിഷയം ഗൗരവം ഉള്ളതാണെന്നും പരിഗണിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button