KeralaLatest NewsNews

പൊതുമരാമത്ത് വകുപ്പില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവന്ന് മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഒരുങ്ങി മന്ത്രി മുഹമ്മദ് റിയാസ്. ഒരു പദ്ധതി ആരംഭിച്ചാല്‍ അത് പൂര്‍ത്തിയാക്കുന്നതു വരെ പദ്ധതിയുടെ ഓരോ ഘട്ടത്തിലും ഉള്ള പുരോഗതി അറിയാനാകുന്ന പ്രൊജക്ട് മാനേജ്മെന്റ് സിസ്റ്റം നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നത്.

Read Also : ആണായാൽ കരയല്ലേ, പെണ്ണായാൽ കുനിയല്ലേ: സോഷ്യൽ മീഡിയയിൽ വൈറലായി യുവാവിന്റെ പാട്ട്

ഒരു പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഇതുവഴി ലഭ്യമാകും. എപ്പോള്‍ പ്രവൃത്തി തുടങ്ങും, എപ്പോള്‍ അവസാനിക്കണം, എത്ര ശതമാനം പ്രവൃത്തി പുരോഗമിച്ചു എന്നതെല്ലാം ഈ ഡാഷ് ബോര്‍ഡില്‍ ലഭ്യമാക്കും. ഓരോ ഘട്ടത്തിനും കൃത്യമായ ടൈം ലൈന്‍ ഉണ്ടാകും. കരാറുകാര്‍ക്ക്  അവരുടെ  പ്രശ്ങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനും അവസരം നല്‍കുന്നുണ്ട്.

വകുപ്പു മേധാവി, ജില്ലാകലക്ടര്‍, സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ ,ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്ക് ബന്ധപ്പെട്ട വിവരങ്ങള്‍ ഇതില്‍ അപ്‌ഡേറ്റ് ചെയ്യാനാകും. അങ്ങനെ സമഗ്രമായ ഒരു സംവിധാനമാണ് ഉദ്ദേശിക്കുന്നത്. എംഎല്‍എമാര്‍ക്കും ജനങ്ങള്‍ക്കു എല്ലാം ഇത് പരിശോധിക്കാന്‍ സംവിധാനം ഒരുക്കും. ജനങ്ങള്‍ക്ക് എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ അത് രേഖപ്പെടുത്താനും സാധിക്കും.

പ്രവൃത്തികളില്‍ സുതാര്യത, വേഗത, എന്നിവ ഉറപ്പാക്കാനാണ് ഈ പുതിയ സംവിധാനത്തിലൂടെ ഉദ്ദേശിക്കുന്നത്. 2022 ല്‍ ഈ പദ്ധതി ആരംഭിക്കുമെന്നു മന്ത്രി നിയമസഭയില്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button