സോനിപത്ത്: ദേശീയ ഗുസ്തി താരം നിഷ ദാഹിയ വെടിയേറ്റു മരിച്ചതായി പുറത്തുവന്ന റിപ്പോർട്ടുകൾക്കു പിന്നാലെ സംഭവം അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കി താരം നേരിട്ട് രംഗത്ത്. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് നിഷ ദാഹിയ തന്റെ മരണവുമായി ബന്ധപ്പെട്ട വ്യാജ വാർത്തയിൽ പ്രതികരണവുമായി എത്തിയത്.
ദേശീയ മാധ്യമങ്ങളിൽ ഉൾപ്പെടെ ഇതുമായി ബന്ധപ്പെട്ട് വാർത്തകൾ വന്നതിനു പിന്നാലെയാണ് താരം വിശദീകരണവുമായി രംഗത്തെത്തിയത്. ‘ദേശീയ സീനിയർ ചാംപ്യൻഷിപ്പിനായി നിലവിൽ ഗോണ്ടയിലാണ് ഞാൻ. എനിക്ക് യാതൊരു കുഴപ്പവും സംഭവിച്ചിട്ടില്ല. എല്ലാം വ്യാജ വാർത്തകളാണ്. ഞാൻ സുഖമായിരിക്കുന്നു’ – ദേശീയ ഗുസ്തി ഫെഡറേഷൻ പുറത്തുവിട്ട വിഡിയോയിൽ താരം വ്യക്തമാക്കി.
വീഡിയോ കാണാം:
#WATCH | “I am in Gonda to play senior nationals. I am alright. It’s a fake news (reports of her death). I am fine,” says wrestler Nisha Dahiya in a video issued by Wrestling Federation of India.
(Source: Wrestling Federation of India) pic.twitter.com/fF3d9hFqxG
— ANI (@ANI) November 10, 2021
Post Your Comments