ദുബായ്: യു എ ഇയിൽ കനത്ത മഴ തുടരുന്നു. ഇടിയോട് കൂടിയ മഴയ്ക്കൊപ്പം ആലിപ്പഴ വർഷവുമുണ്ട്. വടക്കൻ എമിറേറ്റുകളിലെ ഉൾപ്രദേശങ്ങളിലാണ് ഇടിയും മഴയും ആലിപ്പഴ വർഷവും ശക്തമായി തുടരുന്നത്.
കൽബ, ഫുജൈറ, മസാഫി എന്നിവിടങ്ങളിൽ തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് ശക്തമായ കാറ്റുവീശി. ഷാർജ, അജ്മാൻ എന്നിവിടങ്ങളിൽ കനത്ത വെള്ളക്കെട്ടുണ്ട്. ഫുജൈറ മുർബാദിൽ ആലിപ്പഴങ്ങൾ വീണു.
താഴ്ന്നപ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴയിൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകിയിരുന്നു. മലനിരകളിൽ പോകുന്നവർക്കും അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു.
ഷാർജ, അജ്മാൻ, റാസൽഖൈമ, ഉമ്മുൽഖുവൈൻ, ദൈദ്, മഗാം എന്നിവിടങ്ങളിൽ മൂടിക്കെട്ടിയ കാലാവസ്ഥ ഇപ്പോഴും തുടരുകയാണ്. മഴ മൂന്നു ദിവസംകൂടി തുടരുമെന്നാണ് വിവരം. ദുബായിൽ പൊടിക്കാറ്റ് ശക്തമാണ്.
മഴയും കാറ്റും ശക്തമായതോടെ രാജ്യത്തെ താപനിലയും വലിയ തോതിൽ താഴ്ന്നു. റാക്ക് ജെബൽ ജെയ്‌സിൽ താപനില 11.1 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്നു,
Post Your Comments