കൊച്ചി : ആണിനും പെണ്ണിനും ഒരേ യൂണിഫോം നടപ്പിലാക്കി കേരളത്തിലെ ഒരു സ്‌കൂൾ. എറണാകുളത്തെ വളയൻചിറങ്ങര എല്‍.പി സ്‌കൂള്‍. സ്‌കൂള്‍ പി.ടി.ഐയുടെയും രക്ഷിതാക്കളുടെയും യുക്തിപൂര്‍വ്വവും അവസരോചിതമായ ഇടപെടല്‍ മൂലമാണ് പെൺകുട്ടികളുടെ ചലനങ്ങൾക്ക് തടസ്സം നിൽക്കുന്ന യൂണിഫോം രീതി ഈ സ്കൂളിൽ വേണ്ടെന്ന തീരുമാനം ഈ സ്കൂൾ എടുക്കുന്നത്. പെണ്‍കുട്ടികള്‍ക്ക് അസൗകര്യപ്രദമായ യൂണിഫോം രീതികൾ കായികയിനങ്ങളിൽ നിന്ന് ചിലരെയെങ്കിലും പിന്നോട്ടു വലിച്ചിരുന്നു. പാവാട പാറുമെന്ന പേടികൊണ്ട് കഴിവുള്ള ഒരു കുട്ടി പോലും അവരുടെ കഴിവ് പ്രദർശിപ്പിക്കാനാവാതെ തഴയപ്പെടരുത്എന്ന ഒരൊറ്റ കാരണമാണ് സ്കൂളിനെയൊന്നാകെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചത്.
2019 വരെ പാവാടയായിരുന്നു പെൺകുട്ടികളുടെ വേഷം എന്നാൽ ഇതേ വർഷത്തെ കായികമത്സരവും പെൺകുട്ടികൾ നേരിട്ട ചില ബുദ്ധിമുട്ടുകളുമാണ് ഈ ചരിത്രപരമായ തീരുമാനമെടുക്കാൻ സ്കൂളിനെ പ്രേരിപ്പിച്ചത്. ഇപ്പോൾ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ത്രീഫോർത്തും ഷർട്ടുമാണ് ഇവിടെ വേഷം.
Post Your Comments