KeralaLatest NewsNews

‘സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും ബാലുശ്ശേരി മാതൃക പിന്തുടരണം’: വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം : കേരളത്തിലെ സ്‌കൂളുകളെല്ലാം ബാലുശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന്റെ മാതൃക പിന്തുടരണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എല്ലാവർക്കും ഒരേ യൂണിഫോം എന്നത് സർക്കാർ അടിച്ചേൽപ്പിക്കുന്നില്ല. എന്നാൽ, ജെൻഡർ ന്യൂട്രൽ പദ്ധതി നടപ്പിലാക്കാൻ ശ്രമിക്കുന്ന സ്‌കൂളുകൾക്ക് പ്രോത്സാഹനം നൽകുമെന്നും മന്ത്രി പറഞ്ഞു. വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഒരേ യൂണിഫോം എന്ന തീരുമാനം ബാലുശ്ശേരി സ്‌കൂൾ നടപ്പിലാക്കിയത് കൂട്ടായ ചർച്ചയിലൂടെയാണ്. എന്ത് വസ്ത്രം ധരിക്കണമെന്ന തീരുമാനം സ്വയം എടുക്കാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്. എന്നാൽ,ഒരു പൊതു തീരുമാനം എടുക്കാൻ അതത് സ്‌കൂളുകൾക്ക് അവകാശമുണ്ടെന്നും മന്ത്രി പറഞ്ഞു.

Read Also  :  ഭ​ർ​ത്താ​വു​മാ​യി പി​രി​ഞ്ഞു കഴിഞ്ഞിരുന്ന യുവതിയെ ലോ​ഡ്‌​ജി​ൽ എ​ത്തി​ച്ച് പീ​ഡി​പ്പി​ച്ചു : യു​വാ​വ്​ പിടിയിൽ

സ്‌കൂളിൽ ഉടൻ സന്ദർശനം നടത്താനാണ് വിദ്യാഭ്യാസ മന്ത്രിയുടെ തീരുമാനം. മതപരമായ കാരണങ്ങളാൽ വാക്‌സിൻ എടുക്കാത്ത അധ്യാപകർ ആഴ്ചതോറും പരിശോധന നടത്തി അതിന്റെ ഫലം കൊണ്ടു വന്നാൽ മാത്രമേ ഇവർക്ക് സ്‌കൂളിൽ പ്രവേശിക്കാൻ സാധിക്കൂ എന്നും മന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button