Latest NewsInternational

പൈപ്പ് കണക്ഷൻ നൽകിയതിലെ പിഴവ്: ആശുപത്രിയിൽ 30 വർഷം കുടിവെള്ളമായി ഉപയോ​ഗിച്ചത് ‌ടോയ്ലറ്റിലേക്കുള്ള വെള്ളം

സംഭവത്തിൽ യൂണിവേഴ്സിറ്റി ആശുപത്രി ഔദ്യോ​ഗികമായി ക്ഷമാപണം നടത്തിയിട്ടുണ്ട്.

ജപ്പാൻ: ജപ്പാനിലെ ഒരു ആശുപത്രി 30 വർഷമായി കു‌‌ടിവെള്ളമായി ഉപയോ​ഗിച്ച് ‌ടോയ്ലറ്റിലേക്കുള്ള വെള്ളം. ഒസാക്ക യൂണിവേഴ്സിറ്റിയോടനുബന്ധിച്ച് പ്രവർത്തിക്കുന്ന ആശുപത്രിക്കാണ് അബദ്ധം പറ്റിയത്. 1993 ൽ ആശുപത്രി നിർമ്മിച്ചപ്പോൾ പൈപ്പുകൾ തമ്മിൽ ബന്ധിപ്പിച്ചതിൽ പറ്റിയ പിഴവാണിത്. അന്ന് ടോയ്ലറ്റിലേക്ക് പമ്പ് ചെയ്യുന്ന പൈപ്പുമായാണ് ആശുപത്രിയിലെ കുടിവെള്ള പൈപ്പ് ബന്ധിപ്പിച്ചത്.

അതേസമയം ഈ വെള്ളം ഉപയോ​ഗിച്ചതു കൊണ്ട് ആർക്കും ആരോ​ഗ്യ പ്രശ്നങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് യൂണിവേഴ്സിറ്റി അധികൃതർ പറയുന്നു. ഇത്രയും വർഷങ്ങളായി ആർക്കും ഈ പിഴവ് മനസ്സിലായിരുന്നില്ല. കഴിഞ്ഞ മാസം ആശുപത്രിയുടെ പുതിയ കെട്ടിടം പണിതിരുന്നു.

ഈ കെ‌ട്ടിടത്തിൽ ന‌ടത്തിയ ഇൻസ്പെക്ഷനിലാണ് ഇവിടേക്ക് വരുന്ന വെള്ളത്തിന്റെ പൈപ്പ് മാറിയിരിക്കുകയാണെന്ന് മനസ്സിലായത്. വെള്ളത്തിന്റെ ​ഗുണ നിലവാരം പരിശോധിച്ചതിന്റെ 2014 മുതലുള്ള രേഖകൾ ഇവരുടെ പക്കലുണ്ട്. സംഭവത്തിൽ യൂണിവേഴ്സിറ്റി ആശുപത്രി ഔദ്യോ​ഗികമായി ക്ഷമാപണം നടത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button