ആലുവ : സത്യത്തിനും , നീതിക്കും വേണ്ടിയുള്ള യുദ്ധത്തിലാണ് താനെന്ന് നടന്‍ ദിലീപ്. എന്നും തന്നെ ചേർത്ത് നിർത്തിയിട്ടുള്ളത് ആലുവയിലെ സ്വന്തം നാട്ടുകാരാണ്. ഈ പോരാട്ടത്തിലും തന്റെ നാട്ടുകാര്‍ തന്നോടൊപ്പം ഉണ്ടാകണമെന്നും ദിലീപ് പറഞ്ഞു. ‘ ഞാനിപ്പോൾ നേരിടുന്ന പ്രശ്നത്തെ കുറിച്ച് എല്ലാവർക്കുമറിയാം . ജയിലില്‍ നിന്നിറങ്ങിയ സമയത്ത് ആലുവയിലെ ജനങ്ങളാണ് എനിക്ക് ആവേശം പകര്‍ന്ന് ഒപ്പം നിന്നത് .’
‘എന്നെ മാറ്റിനിര്‍ത്താതെ ഒപ്പം ചേർത്ത് നിർത്തി ‘ഞങ്ങളുണ്ട് കൂടെ’ എന്ന് പറയുന്ന ഈയൊരു നിമിഷം എന്നെ സംബന്ധിച്ച് വിലമതിക്കാനാവാത്തതാണ്. നിങ്ങളുടെ എല്ലാവരുടെയും പിന്തുണ എന്നോടൊപ്പമുണ്ടാകണമെന്ന് പ്രാര്‍ത്ഥിക്കുന്നു’, ദിലീപ് പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട കേസിനെ കുറിച്ച് നേരിട്ട് പറയാതെയായിരുന്നു ദിലീപിന്റെ പരാമര്‍ശം. ആലുവ നഗരസഭയുടെ ശതാബ്ദി ആഘോഷങ്ങളുടെ ലോഗോ പ്രകാശനം ചെയ്യുകയായിരുന്നു താരം. നടി അക്രമിക്കപ്പെട്ട കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ദിലീപ് മൂന്നു മാസത്തോളം ആലുവ സബ് ജയിലില്‍ കഴിഞ്ഞിരുന്നു.
Post Your Comments