രാവിലെ ക്യത്യമായി അലറാം വെച്ചാലും എഴുന്നേൽക്കാൻ ചിലർക്ക് ബുദ്ധിമുട്ടാണ്.
ചിലർ അലറാം അടിക്കുന്നത് പോലും കേൾക്കാറില്ല. ചിലർ കേട്ടാൽ തന്നെ അലറാം ഓഫ് ചെയ്തിട്ട് വീണ്ടും കിടന്നുറങ്ങാറാണ് പതിവ്. രാവിലെ എഴുന്നേൽക്കാൻ എന്താണ് ഇത്ര ബുദ്ധിമുട്ടെന്ന് നിങ്ങൾ ചിന്തിക്കാറുണ്ടോ. പ്രധാന കാരണം മടി തന്നെയാണ്. ഇതിന് പിന്നിലെ കാരണങ്ങൾ ഇവയാണ്.
നെഗറ്റീവ് ചിന്ത ഒഴിവാക്കൂ
വീട്ടിലെ ഓരോ പ്രശ്നങ്ങളും ആലോചിച്ച് കിടന്നുറങ്ങുന്ന ചിലരുണ്ട്. നെഗറ്റീവായുള്ള ചിന്ത വെെകി ഉറങ്ങുന്നതിന് കാരണമാകാറുണ്ട്. പോസിറ്റീവ് ചിന്തകളുമായി ഉറങ്ങാൻ കിടക്കുക, അപ്പോൾ ഉണരാനും അതേ ഉന്മേഷം ഉണ്ടാകും. കിടക്കുന്നതിന് ഒരു 15 മിനിറ്റ് മുൻപ് അടുത്ത ദിവസത്തെ കാര്യം പ്ലാൻ ചെയ്യാനും സന്തോഷകരമായ കാര്യങ്ങൾ ചിന്തിക്കാനും സമയം കണ്ടെത്തുക. ഈ സമയം ഫോണും ടിവിയും ഉപയോഗിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഇത് നല്ല ഉറക്കം കിട്ടാനും അടുത്ത ദിവസം ഉന്മേഷവാന്മാരായി കൃത്യസമയം ഉണരാനും സഹായിക്കും.
Read Also : യൂത്ത് കോൺഗ്രസ് ആക്രമിക്കുന്ന ജോജുവിനൊപ്പമെന്ന് ആഷിഖ് അബു
രാത്രിയുള്ള വർക്ക് ഔട്ട്
രാവിലെ വർക്ക് ഔട്ട് ചെയ്യാൻ ചിലർക്ക് സമയം കിട്ടാറില്ല. അത് കൊണ്ടാണ് ചിലർ രാത്രി വർക്ക് ഔട്ട് ചെയ്യുന്നത്. വർക്ക് ഔട്ട് ചെയ്യുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. എന്നാൽ, രാത്രി വർക്ക് ഔട്ട് ചെയ്യാതിരിക്കുന്നതാണ് കൂടുതൽ നല്ലത്. കാരണം, ഇത് നമ്മെ ഉന്മേഷവാന്മാരാക്കുന്നതിന് പകരം കൂടുതൽ ക്ഷീണിതരാക്കുകയാണ് ചെയ്യുന്നത്.മാത്രമല്ല വർക്ക് ഔട്ടിന് ശേഷം ഉറങ്ങാൻ കിടന്നാൽ അത് ഉറക്കചക്രത്തെ മോശമായി ബാധിക്കുകയും ചെയ്യും.
Read Also : റഫാൽ ആദ്യ കരാർ അന്വേഷണ വിധേയമാക്കിയാൽ അമ്മയും മോനും കുടുങ്ങും: കോൺഗ്രസിനെതിരെ സന്ദീപ് വാര്യർ
തെറ്റായ ഭക്ഷണരീതി
രാത്രി ഉറങ്ങുന്നതിന് അരമണിക്കൂർ മുമ്പ് ഭക്ഷണം കഴിക്കുന്ന ശീലം ചിലർക്കുണ്ട്. അത് ഉറക്കത്തെ മാത്രമല്ല ദഹിക്കാനുള്ള ബുദ്ധിമുട്ടും ഉണ്ടാക്കാം. സസ്യാഹാരിയാണെങ്കിൽ ഉറങ്ങുന്നതിന് 3 മണിക്കൂർ മുൻപും അല്ലാത്തവർ 4–5 മണിക്കൂറിന് മുൻപും ആഹാരം കഴിക്കാൻ ശ്രദ്ധിക്കുക.
Post Your Comments