Latest NewsNewsIndia

തിരിച്ചടിച്ച് റഫാല്‍ ഇടപാട്: അഴിമതി നടന്നത് യുപിഎ ഭരണകാലത്തെന്ന് റിപ്പോര്‍ട്ട്, രാഹുൽ മറുപടി പറയണമെന്ന് ബിജെപി

ഡൽഹി: ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള റഫാല്‍ യുദ്ധവിമാന കരാറിലെ ഇടനിലക്കാരന്‍ സുഷേന്‍ ഗുപ്തയ്ക്ക് റഫാല്‍ നിര്‍മാതാക്കളായ ഡാസോ ഏവിയേഷന്‍ 65 കോടി രൂപ കൈക്കൂലി നല്‍കിയെന്ന വെളിപ്പെടുത്തൽ പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തുന്നു. ഫ്രഞ്ച് മാധ്യമമായ മീഡിയപാര്‍ട്ടാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. ഇതേക്കുറിച്ചുള്ള രേഖകള്‍ ലഭിച്ചിട്ടും സിബിഐയും ഇഡിയും അന്വേഷണം നടത്തിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. മൊറീഷ്യസില്‍ സുഷേൻ ഗുപ്തയുടെ ഉടമസ്ഥതയിലുള്ള വ്യാജ കമ്പനിയുടെ പേരില്‍ ഡാസോ പണം കൈമാറിയതിന്റെ രേഖകള്‍ മീഡിയപാര്‍ട്ട് പുറത്തുവിട്ടു.

2007-2012 കാലഘട്ടത്തില്‍ യുപിഎ ഭരണകാലത്ത് അഴിമതി നടന്നെന്ന റിപ്പോര്‍ട്ട്, റഫാലില്‍ ബിജെപിക്കെതിരെ ആരോപണമുയർത്തിയ കോണ്‍ഗ്രസിന് ശക്തമായ തിരിച്ചടിയായിരിക്കുകയാണ്. റഫാല്‍ സംബന്ധിച്ച് ഇപ്പോള്‍ പുറത്തുവന്ന അഴിമതി ആരോപണത്തിന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മറുപടി നല്‍കണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്.

ഏതുസമയവും ആക്രമണം പ്രതീക്ഷിക്കാവുന്ന തരത്തില്‍ ചൈനയുടെ നീക്കങ്ങള്‍ : യുഎസ് മോഡലില്‍ ചൈനീസ് ആര്‍മിയുടെ പരിശീലനം

യുപിഎ ഭരണകാലത്ത് എല്ലാ ഇടപാടുകള്‍ക്കിടയിലും അവര്‍ക്ക് മറ്റൊരു ഇടപാടും ഉണ്ടായിരുന്നുവെന്ന് ബിജെപി വക്താവ് സാംബിത് പത്ര പറഞ്ഞു.

‘എന്തുകൊണ്ടാണ് റഫാല്‍ ഇടപാടില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കോണ്‍ഗ്രസ് കള്ളം പ്രചരിപ്പിക്കുന്നത് എന്നത് ഇറ്റലിയില്‍നിന്ന് രാഹുല്‍ ഗാന്ധി തന്നെ പറയട്ടെ. യുപിഎ സര്‍ക്കാര്‍ ഭരണത്തിലിരുന്ന 2007-2012 കാലഘട്ടത്തിലാണ് ഈ ഇടപാട് നടന്നതെന്ന് തെളിഞ്ഞിരിക്കുന്നു, അതില്‍ ഒരു ഇടനിലക്കാരന്റെ പേരും പുറത്തുവന്നിരിക്കുന്നു. ‘ സാംബിത് പത്ര വ്യക്തമാക്കി. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്(ഐഎന്‍സി) എന്നാല്‍ ‘ഐ നീഡ് കമ്മിഷന്‍’ എന്നാണെന്നും അദ്ദേഹം പരിഹസിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button