ThiruvananthapuramLatest NewsKeralaNewsEntertainmentNews Story

സീരിയലുകൾ നിലവാരം വിടരുത്, കുടുംബത്തോടൊപ്പം കാണുന്നതാണെന്ന് ഓർക്കുക, മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം നിശാഗന്ധിയില്‍ സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാര വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

തിരുവനന്തപുരം : മികച്ച നിലവാരമുള്ള സീരിയലുകൾ മലയാളികളുടെ സ്വീകരണമുറിയിൽ എത്തിക്കാൻ മുൻകൈ എടുക്കണമെന്ന് മന്ത്രി സജി ചെറിയാന്‍. കുടുംബത്തോടൊപ്പം കാണുന്നതാണെന്ന ഓർമ അണിയറ പ്രവർത്തകർക്ക് ഉണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം നിശാഗന്ധിയില്‍ സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാര വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സീരിയലുകളുടെ ഉത്തരവാദിത്തപ്പെട്ടവര്‍ ധാര്‍മികമായ സെന്‍സറിംഗ് സ്വയം നടത്തണമെന്നും നില വിടരുതെന്നും മന്ത്രി പറഞ്ഞു. 2018ലെ പ്രളയകാലത്ത് ചാനലുകള്‍ സാമൂഹ്യപ്രതിബദ്ധതയോടെയാണ് പ്രവര്‍ത്തിച്ചത്. ആ സമയം ദുരന്തനിവാരണ കണ്‍ട്രോള്‍ റൂമുകളായി ചാനലുകള്‍ പ്രവര്‍ത്തിച്ചുവെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. അതേപോലെയൊരു മാധ്യമ സംസ്കാരമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button