
കണ്ണൂർ: നെഹർ കോളജിലെ റാഗിങ്ങുമായി ബന്ധപ്പെട്ട് ആറു സീനിയർ വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോളജിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചിരുന്നു. ഇതിന് ശേഷമാണ് സീനിയർ വിദ്യാർഥികളെ കസ്റ്റഡിയിലെടുത്തത്.
പൊലീസ് വിശദമായി ഇവരെ ചോദ്യം ചെയ്തുവരികയാണ്. രണ്ടാം വർഷ ഇക്കണോമിക്സ് ബിരുദ വിദ്യാർഥി അൻഷാദാണ് റാഗിങിനിരയായത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം.
Read Also: ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചു : വനംവകുപ്പ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
പെൺകുട്ടികളോട് സംസാരിച്ചതിന്റെ പേരിലും പണം ചോദിച്ചുമാണ് സീനിയർ വിദ്യാർഥികൾ മർദിച്ചതെന്ന് അൻഷാദ് പറഞ്ഞു. ശുചിമുറിയിൽ വെച്ചാണ് സീനിയർ വിദ്യാർഥികൾ അൻഷാദിനെ റാഗിങ് ചെയ്തത്. കൂടാതെ വിദ്യാർഥിയെ ക്രൂരമായി മർദിക്കുകയും ചെയ്തിരുന്നു.
Post Your Comments