ധാക്ക: ബംഗ്ലാദേശിലെ തദ്ദേശ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനൊരുങ്ങി മുഖ്യ പ്രതിപക്ഷ പാർട്ടിയായ ബി എൻ പി. ഭരണകക്ഷിയായ അവാമി ലീഗ് തെരഞ്ഞെടുപ്പിൽ വ്യാപകമായ ക്രമക്കേട് കാട്ടുന്നു എന്ന് ആരോപിച്ചാണ് ബഹിഷ്കരണം. ജൂണിൽ നടന്ന തെരഞ്ഞെടുപ്പിനെ ആസ്പദമാക്കിയാണ് ബി എൻ പിയുടെ ബഹിഷ്കരണം.
Also Read:കൊവിഡ് വ്യാപനം വർദ്ധിച്ചതോടെ വാക്സിൻ നിർബ്ബന്ധമാക്കി: ന്യൂസിലാൻഡിൽ വാക്സിൻ വിരുദ്ധ പ്രതിഷേധം ശക്തം
അതേസമയം 2023ലെ പൊതുതിരഞ്ഞെടുപ്പിൽ ഭരണത്തുടർച്ചയ്ക്കുള്ള അവസരമായാണ് അവാമി ലീഗ് ഇതിനെ കാണുന്നത്. 2014ലും 2018ലും അവാമി ലീഗ് സമാനമായ ആരോപണം നേരിട്ടിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രസക്തി നഷ്ടമായെന്നും ഉദ്യോഗസ്ഥർ ഭരണകക്ഷിയുടെ പിണിയാളുകൾ ആയി മാറിയെന്നും ബിഎൻപി ആരോപിക്കുന്നു.
രാഷ്ട്രീയത്തിന് അതീതമായി സർക്കാർ സംവിധാനങ്ങൾ പ്രവർത്തിക്കാത്ത പക്ഷം തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ട് കാര്യമില്ലെന്നാണ് ബിഎൻപിയുടെ നിലപാട്. എന്നാൽ ബിഎൻപി നേതാക്കൾ സ്വതന്ത്രരായി മത്സരിക്കുന്നുണ്ടെന്നും ബഹിഷ്കരണം പൊള്ളത്തരമാണെന്നും അവാമി ലീഗ് ആരോപിക്കുന്നു. പ്രധാനമന്ത്രി ഷെയ്ഖ് ഹസീന നയിക്കുന്ന അവാമി ലീഗും ഖാലിദ സിയ നയിക്കുന്ന ബിഎൻപിയുമാണ് ബംഗ്ലാദേശിലെ പ്രമുഖ രാഷ്ട്രീയ പാർട്ടികൾ.
Post Your Comments