Latest NewsNewsInternationalOmanGulf

കോവിഡ് മുൻകരുതൽ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം: ഹോട്ടലുകൾക്ക് നിർദ്ദേശം നൽകി ഒമാൻ

മസ്‌കത്ത്: കോവിഡ് മുൻകരുതൽ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ രാജ്യത്തെ മുഴുവൻ ഹോട്ടലുകൾക്കും നിർദ്ദേശം നൽകി ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം. രാജ്യത്തെ ഏതാനും ഹോട്ടലുകളിലും, ടൂറിസം സ്ഥാപനങ്ങളിലും കോവിഡ് മുൻകരുതൽ നിബന്ധനകൾ പാലിക്കുന്നതിൽ അലംഭാവം കാണിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. കോവിഡ് വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനായി ടൂറിസം മന്ത്രാലയം, മറ്റു അനുബന്ധ വകുപ്പുകൾ എന്നിവർ മുന്നോട്ട് വെച്ചിട്ടുള്ള നിർദ്ദേശങ്ങൾ വീഴ്ച്ച വരുത്താതെ പാലിക്കണമെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്.

Read Also: കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 29,026 വാക്‌സിൻ ഡോസുകൾ

ഹോട്ടലുകളിലെ റസ്റ്റോറന്റുകൾ, വിരുന്ന് സത്കാര ഹാളുകൾ തുടങ്ങിയ സേവനങ്ങളിലെത്തുന്ന സന്ദർശകരുടെ എണ്ണം അമ്പത് ശതമാനമായി നിയന്ത്രിക്കാനും ടൂറിസം മന്ത്രാലയം നിർദ്ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട ലംഘനങ്ങൾ കണ്ടെത്തുന്ന സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കും.

Read Also: ഒരു വർഷം മുന്നേ കാണാതായ വീട്ടമ്മയെ കാമുകനൊപ്പം കണ്ടെത്തി: കാമുകൻ അ​ബ്ദു​ള്‍ റ​ഹ്‌​മാ​ന് മറ്റ് മൂന്നിടങ്ങളിൽ ഭാര്യമാർ

shortlink

Related Articles

Post Your Comments

Related Articles


Back to top button