Latest NewsNewsIndia

മുംബൈയിൽ കെട്ടിടം തകർന്ന് വീണു: നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

മുംബൈ : മഹാരാഷ്‌ട്രയിൽ ഇരുനില കെട്ടിടം തകർന്ന് വീണു. ഇന്ന് രാവിലെ മുംബൈയിലെ ആൻടോപ് ഹിൽ പ്രദേശത്താണ് സംഭവം നടന്നത്. അപകടത്തിൽപ്പെട്ട ഒമ്പത് പേരെ രക്ഷപ്പെടുത്തി. ഇനിയും എത്ര പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നുണ്ടെന്ന കാര്യം വ്യക്തമല്ല. നിലവിൽ നാല് അഗ്നിശമന സേനാ യൂണിറ്റുകൾ ചേർന്ന് രക്ഷാദൗത്യം തുടരുകയാണ്.

Read Also  :  മുല്ലപ്പെരിയാറിൽ ബേബി ഡാം ബലപ്പെടുത്തണമെന്ന് കേരളത്തോട് ആവശ്യപ്പെട്ട് കേന്ദ്രം

അപകടത്തിൽ അഗ്നിബാധ റിപ്പോർട്ട് ചെയ്തിട്ടില്ല. രാവിലെ എട്ട് മണി കഴിഞ്ഞായിരുന്നു സംഭവമുണ്ടായത്. പരിക്കേറ്റ ഏഴ് പേരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button