ഏതൻസ്: മനുഷ്യത്വ വിരുദ്ധമെന്ന് ആരോപിച്ച് ഹലാൽ രീതിയിലുള്ള കശാപ്പ് നിരോധിച്ച് ഗ്രീസ്. ഗ്രീസിലെ ഉന്നത കോടതിയാണ് ഇത്തരത്തിലുള്ള കശാപ്പ് നിരോധിച്ചത്. ഹലാൽ രീതിയിൽ മൃഗങ്ങളെ ബോധം കെടുത്താതെ അറുക്കുന്നതിനാലാണ് ഇത് നിരോധിച്ചത്.
മൃഗങ്ങളെ അറുക്കുമ്പോൾ മതപരമായ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്താറുണ്ട്. എന്നാൽ മൃഗങ്ങളുടെ ക്ഷേമം ഇത്തരം കർമ്മങ്ങളിൽ പരിഗണിക്കാറില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ബോധം കെടുത്തിയ ശേഷം മാത്രമേ മൃഗങ്ങളെ കൊല്ലാവൂ എന്ന നിയമത്തിന്റെ ലംഘനമാണ് ഹലാൽ കശാപ്പെന്നും കോടതി നിരീക്ഷിച്ചു.
മതസ്വാതന്ത്ര്യത്തിനൊപ്പം മൃഗങ്ങളുടെ അവകാശവും സർക്കാർ പരിഗണിക്കണമെന്നും കോടതി പറഞ്ഞു. ഹലാൽ രീതിയിൽ ജീവിയെ കൊല്ലുമ്പോൾ ഷഹദ എന്ന മന്ത്രം ഉരുവിട്ടാണ് കൊല്ലുന്നത്. ഇങ്ങനെ അറുക്കുമ്പോൾ മൃഗം സാവധാനത്തിൽ കൊടിയ വേദന അനുഭവിച്ചാണ് ചാകുന്നത്. മരണവെപ്രാളത്തിനിടെ മൃഗം ഘോരമായി അലറുകയും ജീവൻ നിലനിർത്താൻ പരിശ്രമിക്കുകയും ചെയ്യും. ഇതിന് പകരം മൃഗത്തെ ബോധം കെടുത്തി മാത്രമേ അറുക്കാവൂ എന്നാണ് കോടതിയുടെ ഉത്തരവ്.
ഹലാലിന് പുറമെ ജൂതന്മാരുടെ കശാപ്പ് സമ്പ്രദായമായ കോഷർ രീതിയും മനുഷ്യത്വ ഹീനമാണെന്ന് കണ്ട് ഗ്രീസ് കോടതി നിരോധിച്ചിട്ടുണ്ട്.
Post Your Comments