Latest NewsKeralaCinemaMollywoodNewsEntertainment

ജോജുവിന്റേത് പക്വതയില്ലാത്ത അലൻസിയർ മോഡൽ ‘ഒറ്റനിക്കർ ഷോ’: വിമർശനവുമായി ജോൺ ഡിറ്റോ

ഇന്ധനവില വർധനയ്ക്കെതിരെ കോൺഗ്രസ് നടത്തിയ വഴിതടയലിനെതിരെ പരസ്യമായി പ്രതികരിച്ച് രംഗത്ത് വന്ന നടൻ ജോജു ജോർജിനെ പിന്തുണച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്ത് വരുന്നത്. ഇപ്പോഴിതാ, ജോജുവിന്റെ പ്രതിഷേധം തികച്ചും പക്വതയില്ലാത്ത രീതിയിലായി പോയെന്ന് പറയുകയാണ് സംവിധായകൻ ജോൺ ഡിറ്റോ. ജോജു വന്ന് സമരത്തിനെതിരെ ബഹളം വച്ചപ്പോൾ രംഗം കലുഷമാവുകയാണ് ചെയ്തതെന്ന് ജോൺ ഡിറ്റോ ആരോപിക്കുന്നു.

ഭരണമില്ലെങ്കിലും ശക്തമായ ജനപിന്തുണയുള്ള ഉത്തരവാദിത്തമുള്ള പ്രസ്ഥാനം തന്നെയാണ് കോൺഗ്രസെന്നും അതിനാൽ സിനിമാ രംഗവും കോൺഗ്രസ് പ്രസ്ഥാനവും തമ്മിലുള്ള ദീർഘകാല വൈരത്തിലേക്ക് ഇത് വളർത്താതിരിക്കണം. അല്ലെങ്കിൽ നഷ്ടം നമുക്ക് സിനിമാ മേഖലയ്ക്കു തന്നെയായിരിക്കുമെന്നും അദ്ദേഹം ഉപദേശിക്കുന്നു.

ജോൺ ഡിറ്റോയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:

ജോജു ജോർജ്ജിന്റെ വിഷയം ഈ വിധം വളർത്താതെ ഒരു തീർപ്പിലെത്തുകയായിരുന്നു നല്ലത്. അതിനടുത്തു വരെ വന്നിട്ട് എങ്ങനെയത് മാറിപ്പോയെന്നറിയില്ല. മലയാള സിനിമാ രംഗവും കോൺഗ്രസ് എന്ന പ്രധാന രാഷ്ട്രീയ പാർട്ടിയും തമ്മിലുള്ള വിഷയമാക്കി വളർത്തിയത് സിനിമാ രംഗത്തിന് ആശാസ്യമല്ല. ജോജുവിന്റെ ഏകാംഗ പ്രതികരണം ഒരു കലാകാരനു ചേരാത്ത , പക്വതയില്ലാത്ത അലൻസിയർ മോഡൽ “ഒറ്റനിക്കർ ഷോ “ആയിപ്പോയി എന്നത് തന്നെയാണ് എന്റെ അഭിപ്രായം. റോഡുകൾ പ്രതിഷേധത്തിനും ഷൂട്ടിങ്ങിനും ഘോഷയാത്രകൾക്കും വിലാപയാത്രകൾക്കും ഉപയോഗിക്കപ്പെടുത്തിക്കൊണ്ടിരിക്കുന്നതാണ്. പ്രതിഷേധസമരം എന്നാൽ അത് ജനാധിപത്യപരമായ നിയമലംഘനം തന്നെ. അത് അറിഞ്ഞ പോലീസ് ഉദ്യോഗസ്ഥർ ഈ ജനാധിപത്യ അവകാശം മാനിച്ച് കാര്യങ്ങൾ നിയന്ത്രിച്ചു കൊണ്ടിരുന്നു. ജോജു വന്ന് സമരത്തിനെതിരെ ബഹളം വച്ചപ്പോൾ രംഗം കലുഷമാവുകയാണ് ചെയ്തത് . അത്ര കൊടിയ നിയമ ലംഘനമാണവിടെ നടന്നതെങ്കിൽ പോലീസ് ഇടപെടില്ലായിരുന്നില്ലേ ജോജൂ ?

Also Read:തമിഴ്‌നാട്ടിൽ കനത്ത മഴ തുടരും: ചെന്നൈ വെള്ളത്തിനടിയിൽ

പോലീസിനേക്കാൾ ഉത്തരവാദിത്തമൊന്നും ജോജു എന്ന നടന് ആരും നൽകിയിട്ടില്ല. മാത്രമല്ല തെരുവ്, രാഷ്ട്രീയക്കാരന്റെ മീഡിയം ഓഫ് എക്സ്പ്രഷൻ ആണ്. കലാകാരന്റെത്, സിനിമാക്കാരന്റേത് അവന്റെ സൃഷ്ടിയിലൂടെയാണ് പ്രതികരിക്കേണ്ടത്. പൊതു ജനത്തിനു വേണ്ടിയെന്ന പേരിൽ ബഹളം വച്ചതെന്ന് പറയുമ്പോൾ കോൺഗ്രസ്സും പൊതുജനത്തിനു വേണ്ടിത്തന്നല്ലേ പ്രതിഷേധിച്ചത്.? അവർ പെട്രോൾ വിലവർദ്ധനയ്ക്കെതിരെ പ്രതിഷേധിച്ചു. ജോജു അവർക്കെതിരെ താനുൾപ്പെടെ ചെറിയ ഒരു ഗ്രൂപ്പിനു വേണ്ടി പ്രതിഷേധിച്ചു. എങ്ങനെ നോക്കിയാലും ജോജുവിന്റെ പ്രതിഷേധം സിങ്കാകാതെ നിൽക്കുന്നു. ജോജുവിന്റെ സമരത്തിലൂടെ അതൊരു Law and order ഇഷ്യൂ ആവുകയാണ് ചെയ്തത്. കാർ തകർക്കൽ ഹീനമായ കൃത്യമാണ്. അത് കോൺഗ്രസ് ചെയ്യാൻ പാടില്ലായിരുന്നു. അങ്ങനെ criminal നടപടി ക്രമത്തിലേക്കു വരെ എത്തിയതിന് ഈ എടുത്തു ചാട്ടമാണ് കാരണം. കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്യുന്ന ഘട്ടം വരെ ഇത് നീട്ടരുതായിരുന്നു.
ഭരണമില്ലെങ്കിലും ശക്തമായ ജനപിന്തുണയുള്ള , ഉത്തരവാദിത്തമുള്ള പ്രസ്ഥാനം തന്നെയാണ് കോൺഗ്രസ് . അതിനാൽ സിനിമാ രംഗവും കോൺഗ്രസ് പ്രസ്ഥാനവും തമ്മിലുള്ള ദീർഘകാല വൈരത്തിലേക്ക് ഇത് വളർത്താതിരിക്കണം. അല്ലെങ്കിൽ നഷ്ടം നമുക്ക് സിനിമാ മേഖലയ്ക്കു തന്നെയായിരിക്കും. Fefka Gen.Secretary ബി.ഉണ്ണികൃഷ്ണൻ സാറിന്റെ ഇടപെടൽ സമവായത്തിനാകട്ടെ. രാഷ്ട്രീയപ്പാർട്ടിയണികളും സിനിമാ പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടുവാൻ ഇടവരുത്തരുത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button