Latest NewsIndiaNews

സ്പാകളിൽ സെക്‌സ് റാക്കറ്റുകളെ പ്രോത്സാഹിക്കുന്നു: ജസ്റ്റ് ഡയലിന് നോട്ടീസ് അയച്ച് ഡൽഹി വനിതാ കമ്മീഷൻ

ന്യൂഡൽഹി : സ്പാകളിൽ പെൺവാണിഭ റാക്കറ്റുകളെ പ്രോത്സാഹിപ്പിച്ചെന്നാരോപിച്ച് ജസ്റ്റ് ഡയലിന് നോട്ടീസ് അയച്ച് ഡൽഹി വനിതാ കമ്മീഷൻ.സംഭവത്തിൽ എഫ്‌ഐആർ ആവശ്യപ്പെട്ട് കമ്മീഷൻ ഡൽഹി ക്രൈംബ്രാഞ്ചിനും നോട്ടീസ് അയച്ചിട്ടുണ്ട്.

ഡൽഹിയിലെ സ്പാകളിൽ പെൺവാണിഭ റാക്കറ്റുകൾ നടത്തുന്നതിനെതിരെ അടുത്തിടെ ഡിസിഡബ്ല്യുവിന് നിരവധി പരാതികൾ ലഭിച്ചിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ‘Justdial.com’-ലേക്ക് വിളിക്കാൻ കമ്മീഷൻ ഒരു അന്വേഷണ സംഘത്തെ രൂപീകരിക്കുകയും ദക്ഷിണ ഡൽഹിയിൽ പ്രവർത്തിക്കുന്ന സ്പാകളുടെ എണ്ണം അന്വേഷിക്കുകയും ചെയ്തു. 24 മണിക്കൂറിനുള്ളിൽ, കമ്മീഷന്റെ ടീമിന് ചില സ്പാകളിൽ നിന്ന് 15-ലധികം കോളുകളും 32 വാട്ട്‌സ്ആപ്പ് സന്ദേശങ്ങളും ലഭിച്ചു. അതിൽ 150 ലധികം പെൺകുട്ടികളുടെ ചിത്രങ്ങളും അവരുടെ സേവനങ്ങളുടെ നിരക്കുകളും ഉണ്ടായിരുന്നു.

Read Also  :  ഇയര്‍ഫോണ്‍ സ്ഥിരമായി ഉപയോഗിക്കുന്നവര്‍ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക!

സ്പാ സേവനത്തിനായുള്ള വിശദാംശങ്ങൾ പരിശോധിച്ചപ്പോളാണ് കമ്മീഷൻ സംഘത്തിന് ഈ വിവരങ്ങൾ ലഭിച്ചത്. ഇതോടെയാണ് കർശന നടപടി സ്വീകരിക്കാനും എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനും കമ്മീഷൻ ഡൽഹി പോലീസ് ക്രൈംബ്രാഞ്ചിനോട് ആവശ്യപ്പെട്ടത്. കൂടാതെ, ‘ജസ്റ്റ്ഡയൽ’ മാനേജ്‌മെന്റിനെ വിളിക്കുകയും അവരുടെ പക്കൽ ലിസ്റ്റ് ചെയ്‌തിരിക്കുന്ന ‘സ്പാ’കളുടെ വിവരങ്ങൾ വിശദീകരിക്കാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് നവംബർ 12 നകം വിശദമായ റിപ്പോർട്ട്  സമർപ്പിക്കണമെന്ന്  കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

shortlink

Post Your Comments


Back to top button