കൊച്ചി: ഇന്ധനവില വർദ്ധനവിനെതിരെ കോൺഗ്രസ് നടത്തിയ വഴിതടയൽ സമരത്തെ ചോദ്യം ചെയ്ത നടൻ ജോജു ജോർജിനെതിരെ യൂത്ത് കോൺഗ്രസും മുതിർന്ന കോൺഗ്രസ് നേതാക്കളും കടുത്ത വിമർശനമാണ് ഉന്നയിക്കുന്നത്. ജോജുവിന്‍റെ കാർ യൂത്ത് കോൺഗ്രസ് തല്ലിത്തകർത്തിരുന്നു. ജോജുവിന്റെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ചും നടത്തി. ഇപ്പോഴിതാ, ജോജുവിന് പിന്തുണയുമായി രംഗത്ത് വന്നിരിക്കുകയാണ് സംവിധായകൻ ആഷിഖ് അബു. യൂത്ത് കോൺഗ്രസ് ആക്രമിക്കുന്ന ജോജുവിനൊപ്പമാണെന്ന് ആഷിഖ് അബു ഫേസ്‌ബുക്കിൽ കുറിച്ചു.
Also Read:ട്രോൾ ഉണ്ടാക്കുന്നവർക്ക് രവി ശാസ്ത്രിയെ കുറിച്ച് ഒന്നും അറിയില്ല
അതേസമയം, ജോജുവിന്റെ കാർ ആക്രമിച്ച കേസിൽ പ്രതിചേർക്കപ്പെട്ടവരുടെ ജാമ്യാപേക്ഷ ഇന്ന് സമർപ്പിക്കും. മുൻ മേയർ ടോണി ചമ്മിണി അടക്കമുള്ള പ്രതികളാണ് ജാമ്യാപേക്ഷ സമർപ്പിക്കുന്നത്. കോടതി റിമാൻഡ‍് ചെയ്ത നാലു പ്രതികളേയും കാക്കനാട് ബോസ്റ്റൽ സ്കൂളിലാണ് പാർപ്പിച്ചിരിക്കുന്നത്. ഏഴു ദിവസത്തെ കൊവിഡ് നിരീക്ഷണത്തിനുശേഷം ഇവരെ ജില്ലാ ജയിലിലേക്ക് മാറ്റും. ജോജുവിന്‍റെ കാർ ആക്രമിച്ചിട്ടില്ലെന്നും കോൺഗ്രസ് സമരത്തിനിടയിലേക്ക് നടൻ മനപൂർവം നുഴഞ്ഞുകയറി പ്രശ്നങ്ങളുണ്ടാക്കിയെന്നുമാണ് കോൺഗ്രസ് നിലപാട്. ഇക്കാര്യം കോടതിയിലും ആവർത്തിക്കാനാണ് നീക്കം.
ജോജുവുമായുള്ള ഒത്തുതീർപ്പു ചർച്ച നടന്നേക്കുമെന്ന പ്രതീക്ഷയിൽ നേരത്തേ പ്രതികളോടു കീഴടങ്ങാൻ കോൺഗ്രസ് നേതൃത്വം നിർദേശിച്ചിരുന്നു. എന്നാൽ തനിക്കെതിരായി കോൺഗ്രസ് നേതാക്കൾ ഉന്നയിച്ച അടിസ്ഥാനരഹിതമായ ആരോപണങ്ങൾ പിൻവലിക്കാതെ ഒത്തുതീർപ്പു ചർച്ചയില്ലെന്ന് ജോജു നിലപാടെടുത്തതോടെ കീഴടങ്ങാനുള്ള നിർദേശം നേതൃത്വം പിൻവലിക്കുകയായിരുന്നു.
Post Your Comments