ഭോപ്പാൽ: കുളി കഴിഞ്ഞ് ആവർത്തിച്ചു ചോദിച്ചിട്ടും ടവൽ കിട്ടാൻ വൈകിയതിന്റെ പേരിൽ ഭാര്യയെ അമ്പതുകാരൻ അടിച്ചു കൊന്നു. മദ്ധ്യപ്രദേശിലെ ബാലഘട്ട് ജില്ലയിലെ ഹിരാപൂരിലാണ് സംഭവം. രാജ്കുമാർ ബഹെയാണ് ഭാര്യ പുഷ്‌പഭായിയെ (45) മൺവെട്ടി കൊണ്ട് അടിച്ചു കൊലപ്പെടുത്തിയത്.
Also Read : മുല്ലപ്പെരിയാറിൽ ബേബി ഡാം ബലപ്പെടുത്തണമെന്ന് കേരളത്തോട് ആവശ്യപ്പെട്ട് കേന്ദ്രം
വനംവകുപ്പിൽ ദിവസവേതനക്കാരനാണ് രാജ്കുമാർ ബഹെ. ജോലി കഴിഞ്ഞ് തിരിച്ചെത്തി ബഹെ കുളി കഴിഞ്ഞ് ടവൽ ആവശ്യപ്പെട്ടു. എന്നാൽ അടുക്കളയിൽ പാത്രം കഴുകിക്കൊണ്ടിരുന്ന ഭാര്യ കുറച്ചുസമയം കാത്തിരിക്കാൻ ആവശ്യപ്പെട്ടു.
ഇതെ തുടർന്ന് രോക്ഷാകുലനായ പ്രതി ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നു വെന്നാണ് പോലീസ് ഭാഷ്യം. സംഭവത്തിന് ദൃക്സാക്ഷിയായ മകളെയും ഇയാൾ ഭീഷണിപ്പെടുത്തി. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Post Your Comments