Latest NewsIndiaNewsCrime

ഭർത്താവിനെ ഉപേക്ഷിച്ചു വരാൻ നിർബന്ധം: യുവതിയുടെ കൈകള്‍ പിന്നില്‍ കെട്ടി ദേഹത്തേക്ക്​​ ആസിഡ്​ ഒഴിച്ച്‌​ കാമുകൻ

വിവാഹിതയായ യുവതിയെ വിവാഹ അഭ്യര്‍ഥന നടത്തി നിരന്തരം ശല്യം ചെയ്യുമായിരുന്നു

ന്യൂഡല്‍ഹി: വിവാഹിതയായ യുവതിയോട് ഭർത്താവിനെ ഉപേക്ഷിച്ചു വരൻ നിർബന്ധിച്ചു കാമുകൻ. ഇത് നിരസിച്ച ​ യുവതി​യുടെ ദേഹത്ത്​ കാമുകന്‍ ആസിഡ്​ ഒഴിച്ചു. ഗുരുതരമായി പൊള്ളലേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്​.​ 26 വയസുകാരിയ്ക്ക് നേരെ ആസിഡ്​ ഒഴിച്ച അയൽവാസി അറസ്റ്റിൽ​. ഡല്‍ഹി ബാവനയിലാണ്​ സംഭവം.

read also: താലിബാനെ നിലയ്ക്ക് നിർത്താൻ മുന്നിട്ടിറങ്ങി ഇന്ത്യ: 9 രാജ്യങ്ങളെ ക്ഷണിച്ചു, എത്തുന്നത് 7 പേര്‍: ചൈന, പാകിസ്താന്‍ വരില്ല

23 വയസുള്ള മോണ്ടു എന്ന യുവാവ് വിവാഹിതയായ യുവതിയെ വിവാഹ അഭ്യര്‍ഥന നടത്തി നിരന്തരം ശല്യം ചെയ്യുമായിരുന്നു. ശല്യം സഹിക്കാനാവാതെ യുവതിയും കുടുംബവും വീട്​ മാറി. സംഭവ ദിവസം യുവതിയുടെ വീടിനടുത്തെത്തിയ മോണ്ടു​ യുവതിയോട്​ ഭര്‍ത്താവിനെ ഉപേക്ഷിച്ച്‌​ തനിക്കൊപ്പം വരാന്‍ ആവശ്യപ്പെട്ടു. എന്നാൽ യുവതി ഇത് നിരസിച്ചതോടെ കൈകള്‍ പിന്നില്‍ കെട്ടിയ ശേഷം യുവതിയുടെ ദേഹത്തേക്ക്​​ ആസിഡ്​ ഒഴിക്കുകയായിരുന്നു യുവാവ്. യുവതിയുടെ മൊഴിയുടെ അടിസ്​ഥാനത്തില്‍ ബീഹാറിലെ ബക്​സറില്‍ നിന്നാണ്​ മോണ്ടുവിനെ അറസ്റ്റ്​ ചെയ്​തത്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button