ലഖ്‌നൗ : ലാപ്ടോപ് പ്രവര്‍ത്തിപ്പിക്കുന്നത് എങ്ങനെയാണെന്ന് അറിയാത്ത മുഖ്യമന്ത്രിയാണ് യോഗി ആദിത്യനാഥ് എന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ലാപ്‌ടോപ്പ് പ്രവര്‍ത്തിപ്പിക്കുന്നത് എങ്ങനെയെന്ന് അറിയാത്തത് കൊണ്ടാണ് ആദിത്യനാഥ് അവ വിതരണം ചെയ്യാത്തതെന്നും അഖിലേഷ് യാദവ് കൂട്ടിച്ചേർത്തു.
Also Read : ഉപഭോക്താക്കളിൽ നിന്ന് ഫീസീടാക്കാനൊരുങ്ങി ഫേസ്ബുക്ക്
ലാപ്ടോപ് പ്രവർത്തിപ്പിക്കേണ്ടത് എങ്ങനെയാണെന്ന് അറിയാത്ത ആളാവരുത് മുഖ്യമന്ത്രിയെന്നും അദ്ദേഹം പറഞ്ഞു. ബി.എസ്.പി നേതാക്കളായ അചല്‍ രാജ്ഭാര്‍, ലാല്‍ജി വെര്‍മ എന്നിവര്‍ പാര്‍ട്ടി വിട്ട് എസ്.പിയില്‍ ചേര്‍ന്നതിന്റെ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അഖിലേഷ്. ഞായറാഴ്ചയായിരുന്നു ഇരുവരും എസ്.പിയില്‍ ചേര്‍ന്നത്.
2019 പൊതുതെരഞ്ഞെടുപ്പില്‍ ബി.എസ്.പിയുമായി സഖ്യമുണ്ടാക്കിയത് അംബേദ്കറിന്റേയും ലോഹിയയുടേയും ചിന്താധാരകള്‍ ഒരുമിപ്പിക്കണം എന്ന ലക്ഷ്യത്തോടെയുള്ള ശ്രമമായിരുന്നെന്നും അംബേദ്കര്‍നഗര്‍ ജില്ലയില്‍ നടന്ന ജനദേശ് റാലിക്കിടെ അഖിലേഷ് പറഞ്ഞു.
Post Your Comments