Latest NewsUAENewsInternationalGulf

കനത്ത മഴയും വെള്ളപ്പൊക്കവും: പർവ്വത പ്രദേശങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കണമെന്ന് ദുബായ് പോലീസ്

ദുബായ്: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയും ആലിപ്പഴ വീഴ്ച്ചയും. ജനങ്ങൾ പർവതപ്രദേശങ്ങളും താഴ്വരകളും ഒഴിവാക്കണമെന്ന് ദുബായ് പോലീസ് അഭ്യർത്ഥിച്ചു. രാജ്യത്തിന്റെ കിഴക്കൻ മേഖലയിൽ ‘കനത്ത മഴയും ശക്തമായ കാറ്റും’ ഉണ്ടാകുമെന്നാണ് യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കാറ്റിൽ മരങ്ങൾ കടപുഴകി വീഴാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിദഗ്ധർ അറിയിച്ചു.

Read Also: ഒൻപതാം ക്‌ളാസുകാരെ കാണാതായ സംഭവം: തങ്ങൾ പോയത് എന്തിനെന്ന് സിആർപിഎഫിനോട് വ്യക്തമാക്കി ഇരട്ടസഹോദരികൾ

ഫുജൈറ, ഖോർഫക്കാൻ, കൽബ, ഹത്ത എന്നിവിടങ്ങളിൽ ശക്തമായ മഴ പെയ്യുമെന്ന് എൻസിഎം വ്യക്തമാക്കി. കനത്ത മഴയിൽ പർവതപ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടാകുന്നതായി കാണിക്കുന്ന ഒന്നിലധികം വീഡിയോകളും എൻസിഎം ട്വീറ്റ് ചെയ്തിട്ടുണ്ട്.

Read Also: സിപിഎം- എസ്‌ഡിപി‌ഐ സംഘർഷത്തിൽ ഡിവൈഎഫ്‌ഐ പ്രവർത്തകന് ഗുരുതര പരിക്ക്: അഞ്ച് പേര് പിടിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button