കോഴിക്കോട്: ദമ്പതികളെ ബന്ദിയാക്കി മോഷണം നടത്തിയ സംഭവത്തിലെ പ്രതി അറസ്റ്റിൽ. ഒളവണ്ണ കമ്പിളിപ്പറമ്പ് സ്വദേശി സൽമാൻ ഫാരിസിനെയാണ് (24) ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. അർധരാത്രി ജനലഴികൾ മുറിച്ച് വീട്ടിൽ കയറി ദമ്പതികളെ ബന്ദിയാക്കിയശേഷം മകളുടെ മുഖത്ത് മുളകുപൊടിയെറിഞ്ഞ് സ്വർണം മോഷ്ടിക്കുകയായിരുന്നു.
ഒക്ടോബർ ഒമ്പതിന് അർധരാത്രിയാണ് സംഭവം. വലിയങ്ങാടി ഗണ്ണി സ്ട്രീറ്റ് ചാക്കാരിട മുഷ്താഖ് റോഡിലെ പി.എ ഹൗസ് വളപ്പിലുള്ള സലാമിന്റെ വീട്ടിൽ ആണ് മോഷണം നടന്നത്. ജനലിന്റെ മരഅഴികൾ മുറിച്ചുമാറ്റിയാണ് മോഷ്ടാവ് അകത്തു കടന്നത്. തുടർന്ന് സലാമും ഭാര്യ റാബിയയും ഉറങ്ങിയിരുന്ന മുറി ഷാൾ ഉപയോഗിച്ച് പൂട്ടിയതിന് ശേഷം മുകൾനിലയിലെ ആളില്ലാത്ത മുറിയിലെത്തി അലമാരയിൽ നിന്ന് സാധനങ്ങൾ വലിച്ചിട്ടു. പിന്നീട് താഴെ നിലയിലുള്ള സലാമിന്റെ മകൾ ആയിഷയുടെ മുറിയിലെത്തി.
Read Also :സെപ്റ്റിക് ടാങ്കിൽ വീണ് നാലു വയസ്സുകാരിക്ക് ദാരുണാന്ത്യം
ശബ്ദം കേട്ട് ഉണർന്ന് ബഹളംവെച്ച ആയിഷയുടെ മുഖത്ത് മുളകുപൊടിയെറിഞ്ഞ് ഒരു പവന്റെ സ്വർണ ബ്രേസ്ലറ്റുമായി പ്രതി കടന്നുകളയുകയായിരുന്നു. ആയിഷയുടെ മാതാപിതാക്കൾ ബഹളംകേട്ടെങ്കിലും ഷാൾ ഇട്ട് വാതിൽ കെട്ടിയതിനാൽ തുറക്കാനായില്ല.
അതേസമയം നിരവധി കളവു കേസുകളിലെ പ്രതിയാണ് സൽമാൻ ഫാരിസെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments