ThrissurLatest NewsKeralaNewsCrime

കാർഷിക സർവകലാശാലയിൽ വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി: റാഗിംഗ് മൂലമെന്ന് പ്രാഥമിക നിഗമനം

തൃശ്ശൂര്‍: കാ​ര്‍ഷി​ക സ​ര്‍വ​ക​ലാ​ശാ​ല വെ​ള്ളാ​നി​ക്ക​ര കാ​മ്പ​സി​ലെ ഹോ​സ്​​റ്റ​ലി​ല്‍ ഒ​ന്നാം​വ​ര്‍ഷ വി​ദ്യാ​ർ​ഥി തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ കണ്ടെത്തി. കൊ​ഴി​ഞ്ഞാ​മ്പാ​റ സ്വ​ദേ​ശി ക​രു​മ​ണ്‍ കൈ​ര​ളി ഗ​ര്‍ഡ​നി​ല്‍ വേ​ല്‍മു​രു​കന്റെ മ​ക​ന്‍ മ​ഹേ​ഷി​നെ​യാ​ണ്​​ (20) ഫാ​നി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ട​ത്. ഹോ​ർ​ട്ടി​ക​ൾ​ച​റ​ൽ കോ​ള​ജി​ലെ ഒ​ന്നാം​വ​ര്‍ഷ ബി.​എ​സ്​​സി അ​ഗ്രി​ക​ള്‍ച​ര്‍ വി​ദ്യാ​ര്‍ഥി​യാ​ണ്. ഒ​രാ​ഴ്ച മു​മ്പാ​ണ് മഹേഷ്‌ കാ​മ്പ​സി​ല്‍ എ​ത്തി​യ​ത്.

Also Read : ചരക്കുവാഹന നികുതിയടയ്ക്കാനുള്ള തീയതി നീട്ടിയതായി മന്ത്രി ആന്റണി രാജു അറിയിച്ചു

കൂ​ടെ താ​മ​സി​ക്കു​ന്ന വി​ദ്യാ​ർ​ഥി​യാ​ണ് ആ​ദ്യം ഹോ​സ്​​റ്റ​ല്‍ അ​ധി​കൃ​ത​രെ വി​വ​രം അ​റി​യി​ച്ച​ത്. മ​ണ്ണു​ത്തി പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ല്‍ന​ട​പ​ടി സ്വീ​ക​രി​ച്ചു. പോ​സ്​​റ്റ്​മോ​ര്‍ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍ക്ക് വി​ട്ടു​കൊ​ടു​ത്തു. മാ​താ​വ്​: ഗോ​മ​തി. സ​ഹോ​ദ​രി: പ്ര​സ​ന്ന. ആ​ത്മ​ഹ​ത്യ​ക്കു​റി​പ്പ് ക​ണ്ടെ​ത്തി​യ​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. മ​ണ്ണു​ത്തി പൊ​ലീ​സ് അ​സ്വ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തു. റാഗിംഗ് മൂലമുള്ള ആത്മഹത്യയാണെന്ന് വിവിധ വിദ്യാർത്ഥി സംഘടനകൾ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button