ചുരുണ്ട മുടിയാണെങ്കിലും നീണ്ട മുടിയാണെങ്കിലും ക്യത്യമായി സംരക്ഷിച്ചാൽ മാത്രമേ മുടിയുടെ സൗന്ദര്യം നിലനിർത്താൻ കഴിയുകയുള്ളൂ. പുറത്ത് പോകുമ്പോള്‍ പൊടിപടലങ്ങളേറ്റ് മുടി കേടുവരുന്നു. മുടിയുടെ സംരക്ഷണത്തിനായി നമ്മൾ ഉപയോഗിച്ച് വരുന്ന ഒന്നാണ് ഷാംപൂ. സ്ഥിരമായി ഷാംപൂ ഉപയോഗിക്കുന്നത് മുടിയ്ക്ക് നല്ലതല്ല. ആഴ്ച്ചയിൽ രണ്ട് തവണ ഷാംപൂ ഉപയോഗിക്കാവുന്നതാണ്. ഷാംപൂ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇവയാണ്.
മുടി നന്നായി നനയ്ക്കുക
നിങ്ങള്‍ ഷാംപൂ ഉപയോഗിക്കും മുമ്പ് മുടി നന്നായി നനയ്ക്കാറുണ്ടോ? ഇല്ലെങ്കില്‍ ഇനി മുതൽ അത് ചെയ്യുക. മുടി നല്ല പോലെ നനച്ച ശേഷം ആയിരിക്കണം ഷാംപൂ ഉപയോഗിച്ച് കഴുകേണ്ടത്.അല്ലെങ്കിൽ മുടി പൊട്ടിപ്പോകുന്നതിനും കൊഴിഞ്ഞ് പോകുന്നതിനും കാരണമാകും. ഷാംപൂ ചെയ്യുന്നതിന് മുന്‍പ് മുടി നന്നായി നനയ്ക്കുക. കൂടാതെ ഷവര്‍ ഉപയോഗിച്ച് മുടിയിലെ പത മുഴുവനായും കഴുകി കളയുകയും ചെയ്യണം.
Read Also : ഹൃദയസംബന്ധമായ രോഗങ്ങൾ തടയാൻ ഗ്രീൻ പീസ്
ഒരേ സ്ഥലത്ത് ഷാംപൂ ചെയ്യാതിരിക്കുക
എന്നും തലയോട്ടിയുടെ ഒരേ സ്ഥലത്തുനിന്നും ഷാംപൂ ചെയ്യാന്‍ ആരംഭിച്ചാല്‍ ആ സ്ഥലത്തെ മുടി വരണ്ട് പോകുന്നതിനും ആ ഭാഗത്തെ മുടികൊഴിഞ്ഞ് പോകുന്നതിനും കാരണമാകും. കഴുത്തിന്റെ പിന്‍ഭാഗത്ത് നിന്ന് ഷാംപൂ ചെയ്യാന്‍ ആരംഭിക്കുന്നതാകും നല്ലത്. താഴെനിന്നും മുകളിലോട്ട് തേയ്ച്ച് പിടിപ്പിക്കുക.
ചൂട് വെള്ളം ഉപയോഗിച്ച് മുടി കഴുകാതിരിക്കുക
ഷാംപൂ ഉപയോഗിച്ച ശേഷം ചൂടുവെള്ളം കൊണ്ട് മുടി കഴുകുന്ന ചിലരുണ്ട്. അത് നല്ല ശീലമല്ല. ഷാംപൂ ചെയ്ത ശേഷം മുടി ചൂട് വെള്ളം ഉപയോഗിച്ച് കഴുകാന്‍ പാടില്ല. ഇത് മുടി കൊഴിയുന്നതിനും വരണ്ടുപോവുന്നതിനും കാരണമാകും.
Post Your Comments