ഷാമ്പൂ ഇട്ട് മുടി കഴുകുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍, മുടിയില്‍ ഷാമ്പൂ ഇടുമ്പോള്‍ ചില കാര്യങ്ങള്‍ നമ്മള്‍ ശ്രദ്ധിക്കണം. പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ അശ്രദ്ധയുണ്ടാവുമ്പോഴാണ് മുടിക്ക് പ്രശ്‌നമുണ്ടാവുന്നത്. ഇത്തരം കാര്യങ്ങള്‍ക്ക് പ്രാധാന്യം കൊടുത്താല്‍ അത് നമ്മുടെ മുടിയുടെ ആരോഗ്യത്തിനും തിളക്കത്തിനും കാരണമാകുന്നു. ഷാമ്പൂ മുടിയില്‍ ഉപയോഗിക്കുന്നതിനു മുന്‍പ് മുടി നല്ലതു പോലെ ചീകി ഒതുക്കണം. മുടിയിലെ കെട്ടെല്ലാം എടുത്ത് കളഞ്ഞതിനു ശേഷമാണ് ഇത് ചെയ്യേണ്ടത്. ഇത് ഷാമ്പൂ ഇട്ട് മുടി കെട്ടു പിണയാതിരിക്കാന്‍ സഹായിക്കും. മുടി ഒന്ന് കഴുകിയ ശേഷമായിരിക്കണം ഷാമ്പൂ ഇടേണ്ടത്. അല്‍പം ഷാമ്പൂ കൈയ്യിലെടുത്ത് തലയില്‍ നല്ലതു പോലെ മസ്സാജ് ചെയ്യുക. മുടിയുടെ നീളം എത്രത്തോളം ഉണ്ടോ അത്രത്തോളം മസ്സാജ് ചെയ്യണം.
തണുത്ത വെള്ളത്തിലായിരിക്കണം മുടി കഴുകാന്‍ ശ്രദ്ധിക്കേണ്ടത്. മാത്രമല്ല, മുകളില്‍ നിന്നും താഴേക്കായിരിക്കണം ഇത് ചെയ്യേണ്ടത്. ശേഷം കണ്ടീഷണര്‍ മുടിയില്‍ ഇടണം. മുടിയുടെ ആരോഗ്യം സംരക്ഷിക്കാനുള്ള ഒന്നാണ് കണ്ടീഷണര്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട. കണ്ടീഷണര്‍ ഉപയോഗിക്കുമ്പോള്‍ ചുരുങ്ങിയത് അഞ്ച് മിനിട്ടെങ്കിലും മസ്സാജ് ചെയ്യണം. ഇത് മുടിയിലെ ക്യൂട്ടിക്കിള്‍സ് ബലമുള്ളതാക്കാനും മുടി കൊഴിച്ചിലില്‍ നിന്നും സംരക്ഷിക്കുന്നു.
Read Also : ലോക്ക്ഡൗൺ മോഡ് തകർക്കുന്നവർക്ക് 20 ദശലക്ഷം ഡോളർ, പുതിയ പ്രഖ്യാപനവുമായി ആപ്പിൾ
കണ്ടീഷണര്‍ ഉപയോഗിച്ച് കഴിഞ്ഞ ശേഷം മുടി നല്ലതു പോലെ കഴുകാം. ഒരു ടവ്വല്‍ എടുത്ത് മുടി നല്ലതു പോലെ കഴുകി ഉണക്കുക. ഇത് ഒരാഴ്ച കൊണ്ട് തന്നെ മുടിയുടെ ആരോഗ്യം വീണ്ടെടുക്കാന്‍ സഹായിക്കുന്നു. ഹെയര്‍ഡ്രൈയര്‍ ഉപയോഗിച്ച് ഒരിക്കലും മുടി ഉണക്കാന്‍ ശ്രമിക്കരുത്. സ്വാഭാവിക രീതിയില്‍ തന്നെ മുടി ഉണക്കാന്‍ ശ്രമിക്കണം. അല്ലാത്ത പക്ഷം അത് മുടിക്ക് തിളക്കം നഷ്ടപ്പെടാനും മുടിയുടെ ആരോഗ്യം നശിക്കാനും കാരണമാകുന്നു. ചിലര്‍ എണ്ണ ഉപയോഗിച്ച് കഴിഞ്ഞ് ഉടന്‍ തന്നെ ഷാമ്പൂ ഇടുന്ന ഒരു ഏര്‍പ്പാടുണ്ട്. എന്നാല്‍, ഇത് മുടിക്കും തലക്കും വളരെ ദോഷകരമാണ് എന്നതാണ് സത്യം. എണ്ണ പുരട്ടി മിനിമം അരമണിക്കൂറെങ്കിലും കഴിഞ്ഞതിനു ശേഷം മാത്രമേ ഷാമ്പൂ ഇടാന്‍ പാടുകയുള്ളൂ.
Post Your Comments