ഡൽഹി : ഇന്ന് 94ാം ജന്മദിനം ആഘോഷിക്കുന്ന മുന്‍ ഉപപ്രധാനമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി. നേതാവുമായ എല്‍.കെ. അദ്വാനിയ്ക്ക് ആശംസയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.എൽ. കെ അദ്വാനിയുടെ വീട്ടിൽ പൂച്ചെണ്ടുമായി നേരിട്ട് എത്തിയാണ് പ്രധാനമന്ത്രി ആശംസകൾ അറിയിച്ചത്. ട്വിറ്ററിലൂടെയും ആശംസകൾ അറിയിച്ചിരുന്നു.
Also Read : സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണവിലയിൽ മാറ്റമില്ല
പിന്നീട് മുതിർന്ന നേതാവിന്റെ ജന്മദിന ആഘോഷത്തിന്റെ ഭാഗമായ കേക്ക് മുറിക്കൽ ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തു. അദ്വാനി ബി.ജെ.പി. പ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കും പ്രചോദനമാണെന്ന് കഴിഞ്ഞ വര്‍ഷം ജന്മദിനാശംസയേകികൊണ്ട് പ്രധാനമന്ത്രി പറഞ്ഞിരുന്നു.
ആളുകളെ ശാക്തീകരിക്കുന്നതിനും രാജ്യത്തിന്റെ സാംസ്‌കാരിക അഭിമാനം ഉയര്‍ത്തുന്നതിനുമായി അദ്വാനി നടത്തിയ ശ്രമങ്ങളെ പ്രധാനമന്ത്രി മോദി അനുമോദിച്ചു. അദ്വാനി പണ്ഡിതനും ബുദ്ധിമാനുമാണെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചു.
ദീര്‍ഘവീക്ഷണവും പാണ്ഡിത്യവും ബുദ്ധിയും ഒരുമിച്ച് ചേര്‍ന്ന ആദരണീയ വ്യക്തിയാണ് അദ്വാനിയെന്നും അദ്ദേഹം എല്ലാവര്‍ക്കുമൊരു പ്രചോദനമാണെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ട്വിറ്ററില്‍ കുറിച്ചു.
Post Your Comments