കൽപകഞ്ചേരി: പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പോക്സോ കേസിലെ പ്രതി അറസ്റ്റിൽ. കാടാമ്പുഴ മരുതൻചിറ അമ്പത്തൊടി പാലപ്പറമ്പിൽ സുമേഷ് (31) ആണ് പിടിയിലായത്. പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ തിരൂർ സ്പെഷൽ ഫാസ്റ്റ് ട്രാക്ക് കോടതി (പോക്സോ) ആണ് ഒളിവിൽ പോയ സുമേഷിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്.
വയനാട്ടിലെ മാനന്തവാടി മുരുക്കിൻ തേരി ട്രൈബൽ കോളനിയിൽ നിന്ന് വിവാഹം കഴിച്ച് അവിടെ ഒളിവിൽ കഴിയവെയാണ് പൊലീസ് പിടിയിലായത്. പ്രതിയുടെ ഫോൺ കാളുകൾ പരിശോധിച്ചും ടവർ ലൊക്കേഷൻ നോക്കിയും പിടികൂടുകയായിരുന്നു.
Read Also: സംസ്ഥാനത്ത് ചൊവ്വാഴ്ച മുതൽ മഴ കനക്കും : വിവിധ ജില്ലകളിൽ പ്രഖ്യാപിച്ച അലേർട്ടുകൾ അറിയാം
താനൂർ ഡിവൈ.എസ്.പി മൂസ വള്ളിക്കാടന്റെ നിർദേശപ്രകാരം പരപ്പനങ്ങാടി ഇൻസ്പെക്ടർ ഹണി കെ. ദാസ്, കൽപകഞ്ചേരി ഇൻസ്പെക്ടർ പി.കെ. ദാസ്, താനൂർ ഡാൻസഫ് അംഗങ്ങളായ അഭിമന്യു, വിപിൻ, സബറുദ്ദീൻ, സലേഷ്, ജിനേഷ് എന്നിവരടങ്ങിയ സംഘമാണ് ട്രൈബൽ കോളനിയിൽ നിന്ന് പ്രതിയെ പിടികൂടിയത്. തുടർന്ന് തിരൂർ പോക്സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments