KeralaLatest NewsNews

സിഎഫ്എൽടിസികളിലെ സ്റ്റാഫ് നഴ്സുമാരുടെ സേവനം തുടരും: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ആരംഭിച്ച സിഎഫ്എൽടിസികളിലെ സ്റ്റാഫ് നഴ്സുമാരുടെ സേവന കാലാവധി തുടരും. തദ്ദേശ സ്വയംഭരണ മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്ററാണ് ഇക്കാര്യം അറിയിച്ചത്. സിഎഫ്എൽടിസികൾ നിർത്തലാക്കുന്നതുവരെ നഴ്‌സുമാരുടെ സേവനം ഉണ്ടാകുമെന്നും ആരോഗ്യവകുപ്പിന്റെ ശുപാർശ പരിഗണിച്ചാണ് സേവന കാലാവധി തുടരുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Read Also: അഫ്ഗാനിസ്ഥാൻ-ന്യൂസിലൻഡ് മത്സരത്തിന് തൊട്ടുമുമ്പ് ഇന്ത്യൻ വംശജനായ പിച്ച് ക്യുറേറ്ററെ മരിച്ചനിലയിൽ കണ്ടെത്തി: ദുരൂഹത

കോവിഡ് വ്യാപനത്തോടനുബന്ധിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ തടസ്സപ്പെടാതിരിക്കാൻ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വിവിധ പ്രവൃത്തികൾക്ക് നിയമിച്ചിട്ടുളള കരാർ ജീവനക്കാരുടെ സേവനവും തുടരാൻ സർക്കാർ നേരത്തെ ഉത്തരവിട്ടിരുന്നു.

Read Also: ക്ഷേത്രത്തിൽ പോകുന്നത് ഹിന്ദുവായതുകൊണ്ട്: തെരഞ്ഞെടുപ്പടുത്തപ്പോൾ ജനശ്രദ്ധ പിടിച്ചുപറ്റാൻ ഭക്തി ടൂറിസവുമായി കെജ്‌രിവാൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button