മസ്‌കത്ത്: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരികിന് നിയമനപത്രം കൈമാറി ഇന്ത്യൻ അംബാസഡർ അമിത് നാരംഗ്. മസ്‌കത്തിലെ അൽ ആലം കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ വിവിധ രാജ്യങ്ങളുടെ സ്ഥാനപതിമാരിൽ നിന്ന് ഹൈതംബിൻ താരിക് യോഗ്യതാപത്രം സ്വീകരിച്ചു. ദീവാൻ ഓഫ് റോയൽ കോർട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിൻ ഹിലാൽ ബിൻ സഊദ് അൽ ബുസൈദി, വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് ബിൻ ഹമൂദ് അൽ ബുസൈദി ചടങ്ങിൽ പങ്കെടുത്തു.
കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് അമിത് നാരംഗിനെ ഒമാൻ ഇന്ത്യൻ അംബാസിഡറായി നിയമിച്ചത്. 2001 ഐ.എഫ്.എസ് ബാച്ചിലെ ഉദ്യോഗസ്ഥനാണ് അമിത് നാരംഗ്. വിദേശകാര്യ മന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറിയായിരുന്നു അദ്ദേഹം. ഒമാനിലെ ഇന്ത്യൻ അംബാസഡറായ മുനു മഹാവറിനെ മാലിദ്വീപിലെ പുതിയ ഇന്ത്യൻ ഹൈക്കമ്മീഷണറായാണ് നിയമിച്ചിരിക്കുന്നത്. 1996 ഐ.എഫ്.എസ് ബാച്ചിലെ ഉദ്യോഗസ്ഥനാണ് മുനു മഹാവർ.
Read Also: സ്വകാര്യ ബസ് പണിമുടക്ക് ജനജീവിതത്തെ ബാധിക്കില്ല, പകരം ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി കെഎസ്ആര്‍ടിസി
Post Your Comments