Latest NewsIndiaNews

ചെന്നൈ മുങ്ങുന്നു, കനത്ത മഴയ്ക്ക് ശമനമില്ല

ചെന്നൈ: ചെന്നൈയില്‍ കനത്ത മഴ തുടരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയില്‍ നിന്നുള്ള ആഘാതത്തില്‍ നിന്ന് ചെന്നൈ നഗരം ഇനിയും കര കയറിയിട്ടില്ല. ചെന്നൈയില്‍ താഴ്ന്ന ഇടങ്ങളില്‍ വെള്ളക്കെട്ട് തുടരുകയാണ്. രണ്ട് ദിവസം കൂടി കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ഇരുന്നൂറോളം ക്യാമ്പുകളിലായി നൂറ് കണക്കിന് കുടുംബങ്ങളാണ് കഴിയുന്നത്.

Read Also : ഹൈസ്‌കൂള്‍ അധ്യാപികയെ തലയ്ക്കടിച്ച് കൊന്നു: പതിനാറ് വയസ്സുകാരായ രണ്ട് വിദ്യാര്‍ത്ഥികള്‍ അറസ്റ്റിൽ

മഴ മൂലമുണ്ടായ അപകടങ്ങളില്‍പ്പെട്ട് മരിച്ചവരുടെ എണ്ണം നാലായി എന്നാണ് തമിഴ്നാട് റവന്യൂമന്ത്രി കെ.കെ.എസ്.എസ്.ആര്‍ രാമചന്ദ്രന്‍
അറിയിക്കുന്നത്. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനുമായി സംസാരിച്ചു. എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു. ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പ്പേട്ട് എന്നീ നാല് ജില്ലകളില്‍ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌കൂളുകള്‍ ഒരു കാരണവശാലും തുറക്കരുതെന്നും ഉത്തരവുണ്ട്.

ശക്തമായ മഴയില്‍ വെള്ളത്തിനടിയിലായ താഴ്ന്ന പ്രദേശങ്ങള്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ സന്ദര്‍ശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button