കാബൂൾ: സ്വന്തമായി വ്യോമസേന രൂപവത്കരിക്കാനുള്ള നീക്കവുമായി താലിബാൻ. ഇതിനായി താലിബാൻ ആയുധ സമാഹരണം തുടങ്ങിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സൈനിക ഉപകരണങ്ങളും ആയുധ ശേഷിയും വർദ്ധിപ്പിക്കാനാണ് താലിബാൻ നിലവിൽ ശ്രദ്ധ ചെലുത്തുന്നത്.
Also Read:ട്വെന്റി 20 ലോകകപ്പ്: അഫ്ഗാനിസ്ഥാനെ തോൽപ്പിച്ച് ഇന്ത്യയെ പുറത്താക്കി ന്യൂസിലാൻഡ് സെമിയിൽ
ഭരണകൂടം പൂര്‍ണമായി പ്രവര്‍ത്തനസജ്ജമായാല്‍ ശക്തമായ ഒരു വ്യോമസേനയും താലിബാന്റെ ഭാഗമാകുമെന്ന് താലിബാൻ വക്താവ് അറിയിച്ചു. മുന്‍ സര്‍ക്കാരിന്റെ വ്യോമസേനയില്‍ ഉണ്ടായിരുന്നവരെയും പുതിയ സേനയുടെ ഭാഗമാക്കാൻ ശ്രമിക്കും. ഇവരുടെ അനുഭവസമ്പത്ത് പ്രയോജനപ്പെടുത്താനാണ് ശ്രമം.
താലിബാന് ഭരണം പിടിച്ചെടുക്കുന്നതിന് മുന്‍പ് അഫ്ഗാന് സര്‍ക്കാരിന് ഇരുന്നൂറോളം യുദ്ധവിമാനങ്ങളുള്ള വ്യോമസേനയുണ്ടായിരുന്നു. ഇവയിൽ ചില വിമാനങ്ങൾ താലിബാൻ പിടിച്ചെടുത്തിരുന്നു. നേരത്തെ ഒരു അമേരിക്കന്‍ നിര്‍മിത ഹെലികോപ്റ്റര്‍ ഉള്‍പ്പടെ മൂന്ന് ഹെലികോപ്റ്ററുകള്‍ താലിബാന് കാബൂള്‍ സൈനിക ആശുപത്രിയില്‍ സുരക്ഷയ്ക്കായി ഉപയോഗിച്ചിരുന്നു.
Post Your Comments