Latest NewsKeralaNattuvarthaNews

സാന്ത്വന പ്രവാസി ദുരിതാശ്വാസ നിധിയിലേക്ക് അപേക്ഷിക്കാം

www.norkaroots.org എന്ന നോര്‍ക്ക റൂട്ട്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ അര്‍ഹരായവര്‍ക്ക് ഇനിയും അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് കേരളത്തില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്ക് നോര്‍ക്കയുടെ ഒറ്റതവണ ദുരിതാശ്വാസ നിധിയായ സാന്ത്വന പദ്ധതിയിലേക്ക് അപേക്ഷിക്കാം. ഇതുവരെ 10.58 കോടി രൂപയുടെ സഹായധനം വിതരണം ചെയ്തു. 1600ഓളം ഗുണഭോക്താക്കള്‍ക്കാണ് പദ്ധതി തുണയായത്.

തിരുവനന്തപുരം 242, കൊല്ലം 262, പത്തനംതിട്ട 76, ആലപ്പുഴ 129, കോട്ടയം 35, ഇടുക്കി 2, എറണാകുളം 40, തൃശ്ശൂര്‍ 308, പാലക്കാട് 120, വയനാട് 3, കോഴിക്കോട് 103, കണ്ണൂര്‍ 84, മലപ്പുറം 243, കാസര്‍കോട് 44 എന്നിങ്ങനെയാണ് ഗുണഭോക്താക്കളുടെ എണ്ണം. www.norkaroots.org എന്ന നോര്‍ക്ക റൂട്ട്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ അര്‍ഹരായവര്‍ക്ക് ഇനിയും അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

Read Also : സ്വന്തം സര്‍ക്കാരിനും പാര്‍ട്ടിക്കുമെതിരെ ആക്രമണം അഴിച്ചുവിടുകയാണ് സിദ്ധു ചെയ്യുന്നത്: തിരിച്ചടിച്ച് എപിഎസ് ഡിയോള്‍

വാര്‍ഷിക വരുമാനം ഒന്നര ലക്ഷം രൂപയില്‍ കവിയാത്ത പ്രവാസി മലയാളികളുടെ അടുത്ത കുടുംബാംഗങ്ങളുടെ ചികിത്സക്ക് 50,000 രൂപ, മരണപ്പെടുന്ന പ്രവാസിയുടെ അനന്തരാവകാശികള്‍ക്ക് 10,0000 രൂപ, പെണ്‍മക്കളുടെ വിവാഹാവശ്യത്തിന് 15,000 രൂപ, പ്രവാസിക്ക്/കുടുംബാംഗങ്ങള്‍ക്ക് ഭിന്നശേഷി ഉപകരണങ്ങള്‍ വാങ്ങുന്നതിന് 10,000 രൂപ എന്നിങ്ങനെയാണ് പരമാവധി സഹായം. വിശദാംശങ്ങള്‍ക്ക് 18004253939 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button