തിരുവനന്തപുരം: മുല്ലപ്പെരിയാറിന് സമീപം ബേബി ഡാമിന്റെ പ്രദേശത്ത് മരം മുറിക്കാൻ തമിഴ്നാടിന് വനം വകുപ്പ് അനുമതി നൽകിയത് കേരളം അറിയാതെയെന്ന് റിപ്പോർട്ട് വന്നതോടെ സർക്കാരിനെ പരിഹസിച്ച് ട്രോളുകൾ. 15 മരങ്ങൾ മുറിക്കാൻ അനുമതി നൽകിയെന്ന വാർത്ത പുറത്തു വന്നതോടെയാണ് മന്ത്രി പോലും വിവരം അറിഞ്ഞതെന്ന റിപ്പോർട്ടിനെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ.
‘സത്യമായും മരം മുറിക്കുന്നതിനെ കുറിച്ച് സ്റ്റാലിൻ പറഞ്ഞപ്പോഴാണ് സാറേ ഞാൻ അറിയുന്നത്. ബിജ്യൻ കള്ളം പറയുകയാ സാറേ; അവനും ഇപ്പോഴാണ് അറിയുന്നത്’, – ശ്രീജിത്ത് പണിക്കർ മുഖ്യമന്ത്രിയെയും വനം വകുപ്പ് മന്ത്രിയെയും പരിഹസിച്ചെഴുതി.
തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ കേരളത്തിന് നന്ദിയറിയിച്ച് പത്രക്കുറിപ്പ് പുറത്തിറക്കിയതോടെയാണ് മരംമുറിക്ക് കേരളം അനുമതി നല്‍കിയെന്ന വിവരം പുറത്ത് വന്നത്. ചീഫ് പ്രിന്‍സിപ്പല്‍ കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ബെന്നിച്ചന്‍ തോമസാണ് അനുമതി നല്‍കിയതെന്നാണ് ഉത്തരവിലുള്ളത്.
അതേസമയം, വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ ഇതിനെ സംബന്ധിച്ചു റിപ്പോർട്ട് തേടിയിട്ടുണ്ട്. 15 മരങ്ങൾ മുറിച്ചു മാറ്റാനാണ് അനുമതി. തമിഴ്നാട് ജലവിഭവ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർക്കാണ് മരം മുറിച്ചുമാറ്റുന്നതിനുള്ള അനുമതി ലഭിച്ചുകൊണ്ടുള്ള സംസ്ഥാന വനംവകുപ്പിന്റെ അറിയിപ്പ് ഇന്നലെ ലഭിച്ചത്. മരങ്ങൾ മുറിക്കുന്നതോടെ മുല്ലപ്പെരിയാർ അണക്കെട്ടിലെ പരമാവധി ജലനിരപ്പ് 142 അടിയിലേക്കും പടിപടിയായി 152 അടിയിലേക്കും ഉയർത്താനുള്ള തമിഴ്നാടിന്റെ നീക്കത്തിന് ഒരു പടി കൂടി കടക്കാനായി. ബേബി ഡാമിന്റെ ബലപ്പെടുത്തൽ നീക്കങ്ങൾ തമിഴ്നാട് ഉടൻ ആരംഭിക്കും.
Post Your Comments