Latest NewsNews

തൊഴിലാളി പണിമുടക്ക്: രണ്ട് ദിവസം കൊണ്ട് കെഎസ്ആർടിസിക്ക് നഷ്ടം ഒന്‍പത് കോടിയിലധികം രൂപ

ദീര്‍ഘദൂര ബസ്സുകള്‍ക്ക് ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്നത് വെള്ളി, ശനി ദിവസങ്ങളിലാണ്

തിരുവനന്തപുരം : കോവിഡിനെ തുടർന്നുള്ള പ്രതിസന്ധിയില്‍ നിന്ന് കരകയറി വന്ന കെഎസ്ആര്‍ടിസിക്ക് വീണ്ടും തിരിച്ചടിയായി തൊഴിലാളികളുടെ പണിമുടക്ക്. ലോക്ക്ഡൗൺ  ഇളവിനുശേഷം ഒരു കോടി രൂപയ്ക്ക് താഴെയായിരുന്ന വരുമാനം നാലര കോടിയിലേക്ക് എത്തിയിരുന്നു. എന്നാല്‍, രണ്ട് ദിവസം ഹ്രസ്വ ദീര്‍ഘ സര്‍വീസുകള്‍ മുഴുവന്‍ മുടങ്ങിയതോടെ ഒന്‍പത് കോടി 40 ലക്ഷം രൂപയുടെ വരുമാനനഷ്ടമാണ് കെഎസ്ആർടിസിക്ക് ഉണ്ടായിരിക്കുന്നത്.

ദീര്‍ഘദൂര ബസ്സുകള്‍ക്ക് ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്നത് വെള്ളി, ശനി ദിവസങ്ങളിലാണ്. എന്നാല്‍, വെള്ളിയാഴ്ച ഒരു സര്‍വീസും നടന്നില്ല. മൂന്നു സോണുകളായി കേവലം 268 സര്‍വീസുകളാണ് നടന്നത്. നിലവില്‍ പ്രതിദിനം ജീവനക്കാരുടെ ശമ്പള ഇനത്തില്‍ രണ്ടു കോടി എണ്‍പത് ലക്ഷം രൂപയും, ഡീസല്‍ ചെലവായി രണ്ടുകോടി 50 ലക്ഷം രൂപയുമാണ് വേണ്ടത്.

Read Also  :  നിയമവിരുദ്ധമായി മതപരിവർത്തനം: രണ്ട് മലയാളി പാസ്റ്റർമാർ ബീഹാറിൽ അറസ്റ്റിൽ

നഷ്ടമില്ലാതെ മുന്നോട്ടുപോകാന്‍ എട്ടു കോടി രൂപയെങ്കിലും വരുമാനം കണ്ടെത്തണം. നേരത്തെ പെന്‍ഷന് വേണ്ടി മാത്രം സര്‍ക്കാരിനെ ആശ്രയിച്ചിരുന്ന കെഎസ്ആര്‍ടിസി നിലവില്‍ ശമ്പളത്തിനായും സര്‍ക്കാര്‍ സഹായം തേടുകയാണ്.അതേസമയം, പണിമുടക്ക് അവസാനിച്ചെങ്കിലും ശമ്പള പരിഷ്‌കരണ നടപടികള്‍ തുടരാനാണ് കെഎസ്ആര്‍ടിസി മാനേജ്‌മെന്റെ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button