ലണ്ടൻ: ലിംഗ സമത്വം പ്രചരിപ്പിക്കുന്നതിന് വേണ്ടി വ്യത്യസ്ത നിർദേശവുമായി യുകെയിലെ പ്രൈമറി സ്കൂള്‍. സ്ത്രീ പുരുഷ സമത്വത്തിന് വേണ്ടി ആണ്‍കുട്ടികളും പെൺകുട്ടികളും അധ്യാപകരും അടക്കം എല്ലാവരും പാവാട ധരിച്ച് സ്കൂളില്‍ എത്തണമെന്നാണ് അധികൃതർ നിര്‍ദ്ദേശിച്ചിരിക്കുന്നത്. സ്പെയിനിൽ പാവാട ധരിച്ച് സ്കൂളിൽ എത്തിയതിന് പുറത്താക്കപ്പെട്ട വിദ്യാർത്ഥിയ്‌ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാനാണ് ഇത്തരമൊരു നിർദേശമെന്നാണ് സ്കൂൾ അധികൃതരുടെ വാദം.
Also Read:ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അൽ ഖാദിമിക്കുനേരെ വധശ്രമം, വസതിയിലേക്ക് ഡ്രോൺ ഇടിച്ചിറക്കി;
സമത്വത്തിന്റെ പ്രാധാന്യത്തെ കുറിച്ച് തങ്ങൾ പഠിക്കുകയാണെന്നും , ‘സ്‌കൂൾ വരെ ഒരു പാവാട ധരിക്കൂ’ എന്ന പദ്ധതി ഇതിനായാണ് അവതരിപ്പിക്കുന്നതെന്നും കാസിൽവ്യൂ പ്രൈമറി സ്കൂളിലെ അധ്യാപികയായ മിസ് വൈറ്റ് പറയുന്നു. “വസ്ത്രങ്ങൾക്ക് ലിംഗഭേദമില്ല” എന്ന പദ്ധതി തന്റെ സ്കൂൾ ഏറ്റെടുക്കുന്നുവെന്ന് കാസിൽവ്യൂ പ്രൈമറി സ്കൂളിലെ മറ്റൊരു അധ്യാപിക കഴിഞ്ഞ ആഴ്ച ട്വീറ്റ് ചെയ്തിരുന്നു.
മറ്റുള്ളവർക്ക് കാര്യങ്ങൾ മനസിലാകും വിധത്തിൽ വ്യക്തമായി ലേബൽ ചെയ്ത പാവാടകൾ ധരിപ്പിച്ച് കുട്ടികളെ സ്‌കൂളിലേക്ക് അയക്കാനാണ് അധ്യാപകർ രക്ഷിതാക്കളോട് ആവശ്യപ്പെട്ടിരിക്കുന്നത്. സ്കൂളിൽ കഴിയുന്നത്ര ജീവനക്കാരും വിദ്യാർത്ഥികളും പാവാട ധരിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും അധികൃതർ ആവശ്യപ്പെടുന്നു. എന്നാൽ സ്കൂളിന്റെ ഈ നടപടിക്ക് എതിരെ രക്ഷാകർത്താക്കൾ ശക്തമായ പ്രതികരണവുമായി രംഗത്ത് വന്നതായാണ് വിവരം.
Post Your Comments