ഫ്രാൻസിൽ 1950 മുതൽ കത്തോലിക്കാ ചർച്ചുകളിൽ രണ്ട് ലക്ഷത്തിലേറെ കുട്ടികൾ ലൈംഗിക പീഡനത്തിനിരയായെന്ന റിപ്പോർട്ട് അടുത്തിടെയാണ് പുറത്തുവന്നത്. സംഭവം ഏറെ വിവാദമായിരുന്നു. വെളിപ്പെടുത്തലിനു പിന്നാലെ പ്രായശ്ചിത്ത പ്രാർത്ഥന നടത്തി പുരോഹിതർ. കത്തോലിക്കാ സഭയിലെ മുതിർന്ന പുരോഹിതൻമാർ ലൂർദ് ദേവായലത്തിൽ മുട്ടുകുത്തി പ്രാർത്ഥിച്ചു. 120 ഓളം ആർച്ച് ബിഷപ്പുമാരും ബിഷപ്പുമാരും സാധാരണക്കാരുമാണ് മുട്ടുകുത്തി പ്രാർത്ഥനയിൽ പങ്കെടുത്തത്.
ഇരകളുടെ അഭ്യർത്ഥന പ്രകാരം പുരോഹിതൻമാർ തങ്ങളുടെ മതപരമായ വസ്ത്രങ്ങൾ ചടങ്ങിൽ ധരിച്ചിരുന്നില്ല. ഇരകളിൽ ഭൂരിഭാഗം പേരും പ്രാർത്ഥനയിൽ പങ്കെടുത്തു. ലൈംഗിക പീഡനമേറ്റവരിൽ ചിലർ പ്രതിഷേധ സൂചകമായി ചടങ്ങിൽ നിന്ന് വിട്ടു നിന്നു. ഫ്രാൻസിൽ 1950 മുതൽ കത്തോലിക്കാ ചർച്ചുകളിൽ രണ്ട് ലക്ഷത്തിലേറെ കുട്ടികൾ ലൈംഗിക പീഡനത്തിനിരയായെന്ന റിപ്പോർട്ടാണ് അടുത്തിടെ പുറത്തു വന്നത്. കുട്ടികൾക്കെതിരായി നടന്ന ലൈംഗിക പീഡനം സംബന്ധിച്ച് നടത്തിയ അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
216000 കുട്ടികൾ പുരോഹിതരാൽ ലൈംഗികമായി ഉപദ്രവിക്കപ്പെട്ടുവെന്നും ഇതിൽ കൂടുതലും ആൺകുട്ടികളാണെന്നുമായിരുന്നു പുറത്തുവന്ന റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നത്. 2500 പേജുകളുള്ള റിപ്പോർട്ടാണ് പുറത്തു വന്നിരിക്കുന്നത്. ഉപദ്രവിക്കപ്പെട്ട കുട്ടികളിൽ 10 നും 13നും വയസ്സിനിടയിൽ വരുന്നവരാണ്. റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെ ഫ്രാൻസിസ് മാർപാപ്പ സംഭവത്തിൽ സഭയുടെ പേരിൽ ഖേദം പ്രകടിപ്പിച്ചിരുന്നു.
Post Your Comments