ആലുവ: പെട്ടിക്കടക്കാരനെ പറ്റിച്ച് ആറായിരം രൂപയുടെ സിഗരറ്റും മറ്റുമായി കടന്നു കളഞ്ഞ കേസിൽ യുവാവ് പിടിയിൽ. പിടിയിലായ ഞാറക്കൽ ചാരക്കാട് വീട്ടിൽ ജീമോൻ സെബാസ്റ്റ്യൻ നിരവധി കേസുകളിൽ പ്രതിയാണെന്ന് ആലുവ പോലീസ് പറഞ്ഞു. 30 ഓളം കേസുകളിൽ പ്രതിയായ ഇയാൾ തുടർച്ചയായി താവളം മാറ്റിയാണ് മോഷണം നടത്തുന്നതെന്നും പൊലീസ് പറഞ്ഞു.
സെപ്തംബർ 23ന് തോട്ടക്കാട്ടുകരയിൽ ആനന്ദന്റെ കടയിൽ നിന്നാണ് സിനിമ ഷൂട്ടിങിനാണെന്ന് പറഞ്ഞ് ഇയാൾ 6000 രൂപയുടെ സിഗരറ്റ് വാങ്ങി പറ്റിച്ചത്. പണം നൽകാതെ പോയ ഇയാളുടെ ബൈക്കിന് പിന്നാലെ ഓടിയ ആനന്ദനെയും കവലയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ട്രാഫിക് പൊലീസുകാരനെയും ചവിട്ടി താഴെ ഇട്ട് സർവിസ് റോഡിലൂടെ പ്രതി കടന്നുകളയുകയായിരുന്നു. റോഡിൽ തെറിച്ചുവീണ ആനന്ദന് പരിക്കേറ്റിരുന്നു. ജില്ല പൊലീസ് മേധാവി കെ. കാർത്തികിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
Post Your Comments