പ്രമേഹരോഗികൾ ചില പച്ചക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. കുറഞ്ഞ ജിഐ അതായത് ഗ്ലൈസെമിക് ഇൻഡക്സ് ഉള്ള ഇവ നാരുകളാൽ സമ്പന്നമാണ്. ഏതെങ്കിലും ഭക്ഷണം കഴിച്ചതിന് ശേഷം നിങ്ങളുടെ ശരീരം എത്ര വേഗത്തിൽ പഞ്ചസാര ആഗിരണം ചെയ്യുന്നുവെന്ന് ജി ഐ കാണിക്കുന്നു.
ഉയർന്ന ഗ്ലൈസെമിക് ഇൻഡക്സ് ഉള്ള ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് അതിവേഗം വർദ്ധിക്കുന്നു. അതുകൊണ്ടുതന്നെ പ്രമേഹരോഗികൾ കുറഞ്ഞ ജിഐ ഭക്ഷണം കഴിക്കണം. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കില്ല. ഉരുളക്കിഴങ്ങിൽ വളരെ ഉയർന്ന ജിഐ ഉള്ളതിനാൽ പ്രമേഹ രോഗികൾ ഇത് കഴിക്കരുതെന്ന് നിർദ്ദേശിക്കുന്നു. പ്രമേഹരോഗികൾക്ക് ഏത് പച്ചക്കറികൾ കഴിക്കണമെന്ന് നമുക്ക് നോക്കാം…
ബ്രോക്കോളി
നാരുകൾ, വിറ്റാമിൻ എ, സി, കെ എന്നിവയാൽ സമ്പന്നമാണ് ബ്രൊക്കോളി. ബ്രോക്കോളിയുടെ ജിഐ സൂചിക 10 ആണ്. ഇത് കഴിക്കുന്നത് പ്രമേഹ രോഗികൾക്ക് ഗുണം ചെയ്യും.
തക്കാളി
തക്കാളിയിൽ ക്രോമിയം (Chromium) കാണപ്പെടുന്നു, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. തക്കാളിയുടെ ഗ്ലൈസെമിക് സൂചിക 15 ആണ്.
കാരറ്റ്
പ്രമേഹരോഗികൾക്കും ക്യാരറ്റ് കഴിക്കുന്നത് ഗുണം ചെയ്യും. വേവിച്ച കാരറ്റിന് 41 ജിഐയും അസംസ്കൃത കാരറ്റിന് 16 ജിഐയും ഉണ്ട്.
മധുരക്കിഴങ്ങ്
മധുരക്കിഴങ്ങിൽ പ്രോട്ടീൻ, നാരുകൾ, ഇരുമ്പ്, കാൽസ്യം, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. പ്രമേഹ രോഗികൾക്ക് ഇത് ഗുണം ചെയ്യും. ഇത് രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ സഹായിക്കുന്നു. ആന്റി ഓക്‌സിഡന്റുകളാലും സമ്പുഷ്ടമാണ്. ഇതുകൂടാതെ ചെറുപയർ, കോളിഫ്ലവർ, വഴുതന, ചീര എന്നിവ കഴിക്കുന്നതും ഗുണം ചെയ്യും.
Post Your Comments