ദിവസവും രണ്ടോ മൂന്നോ മുട്ട കഴിക്കുന്നത് യാതൊരു ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കില്ലെന്ന് വിദഗ്ധർ പറയുന്നു. മുട്ട കഴിച്ചുവെന്ന് കരുതി കൊളസ്ട്രോൾ കൂടില്ലെന്നും വിദഗ്ധർ പറയുന്നു. ദിവസവും ഒരു മുട്ട വീതം കഴിക്കുന്നത് ടൈപ്പ് 2 ഡയബറ്റിസ് സാധ്യത കുറയ്ക്കുമെന്ന് ഈസ്റ്റേൺ ഫിൻലൻഡിലെ ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു.
മുട്ട കഴിക്കുന്നവരില്‍ ലിപിഡ് മോളിക്യൂൾസ് ധാരാളമുണ്ടാകുമത്രേ. ടൈപ്പ് 2 ഡയബറ്റിസ് സാധ്യതയില്ലാത്തവരിലും ഇത് ധാരാളമായി കണ്ടുവരാറുണ്ട്. മുട്ടയിൽ ബയോ ആക്ടീവ് ഘടകങ്ങൾ ധാരാളമുണ്ട് . ഇത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. പ്രമേഹം കുറയ്ക്കുമെന്ന് മാത്രമല്ല ആരോഗ്യം മെച്ചപ്പെടുത്തുന്ന പല ജൈവപദാര്‍ഥങ്ങളും ലഭ്യമാകാന്‍ നിര്‍ബന്ധമായും മുട്ട ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തണമെന്നും പഠനത്തിൽ പറയുന്നു. ഗര്‍ഭിണികള്‍ മുട്ട കഴിക്കുന്നത് ഗര്‍ഭസ്ഥ ശിശുവിന്റെ ബുദ്ധിവികാസത്തിന് വളരെ നല്ലതാണെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. സ്ത്രീകൾ ആഴ്ച്ചയിൽ 3 മുട്ട വച്ചെങ്കിലും കഴിക്കാൻ ശ്രമിക്കുക.
മുട്ട സ്തനാര്‍ബുദം ഉണ്ടാകുന്നത് തടയും. മുട്ടയുടെ വെള്ളയിലെ പൊട്ടാസ്യത്തിന്‍റെ സാന്നിധ്യം രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. ശരീരത്തിന്റെ ശരിയായ പ്രവർത്തനത്തിന് ഇലക്ട്രോലൈറ്റായി പ്രവർത്തിക്കുന്ന ധാതുവാണ് പൊട്ടാസ്യം. അമേരിക്കൻ കെമിക്കൽ സൊസൈറ്റി നടത്തിയ പഠന പ്രകാരം മുട്ടയുടെ വെള്ളയിൽ അടങ്ങിയിരിക്കുന്ന പെപ്റ്റൈഡ് എന്ന പ്രോട്ടീൻ ഘടകം രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുമെന്ന് അമേരിക്കൻ കെമിക്കൽ സൊസൈറ്റി നടത്തിയ പഠനത്തിൽ പറയുന്നു.
Post Your Comments