ബാഗ്ദാദ് : ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അൽ ഖാദിമിക്കുനേരെ വധശ്രമം. സ്ഫോടക വസ്തുക്കൾ നിറച്ച ഡ്രോൺ ബാഗ്ദാദിലെ ഗ്രീൻ സോണിലെ ഖാദിമിയുടെ വസതിയിലേക്ക് ഇടിച്ചിറക്കിയായിരുന്നു ആക്രമണം.
Also Read : ഇറാഖ് പ്രധാനമന്ത്രിക്ക് നേരെ വധശ്രമം: വീട്ടിലേക്ക് ബോംബ് വച്ച ഡ്രോൺ ഇടിച്ചിറക്കി
ഖാദിമി പരുക്കേൽക്കാതെ രക്ഷപ്പെട്ടു. താൻ സുരക്ഷിതനാണെന്ന് ഖാദിമി പിന്നീടു ട്വീറ്റ് ചെയ്തു.ഞായറാഴ്ച പുലർച്ചെയാണ് സംഭവം. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെന്നു സൈന്യം അറിയിച്ചു.
അതി ഭീകരമായ ആക്രമമാണ് പ്രധാനമന്ത്രി നേരിട്ടത്. ഖാദിമി ട്വീറ്റ് ചെയ്തപ്പോഴാണ് വിവരം പുറം ലോകം അറിയുന്നത്.സ്ഫോടക വസ്തുക്കൾ നിറച്ച ഡ്രോൺ ബാഗ്ദാദിലെ ഗ്രീൻ സോണിലെ ഖാദിമിയുടെ വസതിയിലേക്ക് ഇടിച്ചിറക്കിയതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Post Your Comments