News

ഇന്ത്യൻ വ്യവസായി എം.എ. യൂസുഫലിക്ക് ഇന്തോനേഷ്യയുടെ ഉന്നത ബഹുമതി

അബൂ​ദ​ബി: പ്രമുഖ ഇന്ത്യൻ വ്യവസായിയും ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സ​ഫ​ലി​ക്ക്​ ഇ​ന്തോ​നേ​ഷ്യ​യുടെ പുരസ്‌കാരം. ഉ​ന്ന​ത ബ​ഹു​മ​തി​ക​ളി​ലൊ​ന്നാ​യ പ്രി​മ ദു​ത്ത പു​ര​സ്കാ​രമാണ് യൂ​സ​ഫ​ലി​ക്ക്​ ലഭിച്ചിരിക്കുന്നത്. ഇ​ന്തോ​നേ​ഷ്യ​യു​ടെ വാ​ണി​ജ്യ വ്യ​വ​സാ​യ മേ​ഖ​ല​ക്ക് ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ പ​രി​ഗ​ണി​ച്ചാ​ണ് പു​ര​സ്കാ​രം.

Also Read :  സംസ്ഥാന പോലീസ് സേനയിലെ ക്രിമിനലുകളുടെ എണ്ണം 744 : ഡിവൈഎസ്പി റാങ്കിലുള്ളവർ വരെ പ്രതികൾ

അ​ബൂ​ദ​ബി എ​മി​റേ​റ്റ്സ് പാ​ല​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഇ​ന്തോനേ​ഷ്യ​ൻ പ്ര​സി​ഡ​ൻ​റ്​ ജോ​ക്കോ വി​ഡോ​ഡോ ഉ​ന്ന​ത ബ​ഹു​മ​തി യൂ​സു​ഫ​ലി​ക്ക് കൈ​മാ​റി. ഇ​ന്തോ​നേ​ഷ്യ​ൻ വ്യാ​പാ​ര മ​ന്ത്രി മു​ഹ​മ്മ​ദ് ലു​ത്ഫി, ​ഇന്തോ​നേ​ഷ്യ​യി​ലെ യു.​എ.​ഇ സ്ഥാ​ന​പ​തി അ​ബ്​​ദു​ല്ല അ​ൽ ദാ​ഹി​രി, യു.​എ.​ഇ​യി​ലെ ഇ​ന്തോ​നേ​ഷ്യ​ൻ സ്ഥാ​ന​പ​തി ഹു​സ്സൈ​ൻ ബാ​ഗി​സ് തു​ട​ങ്ങി​യ​വ​യർ ചടങ്ങിൽ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button