
ചെർപ്പുളശ്ശേരി: വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ. കോഴിക്കോട് പെരുവണ്ണാമൂഴി ചെമ്പനോട് പനയ്ക്കൽ ചന്ദ്രൻ (മാത്യു -63), താമരശ്ശേരി തച്ചംപൊയിൽ കൂറപൊയിൽ വീട്ടിൽ മുഹമ്മദ് നിസാർ (30) എന്നിവരാണ് പിടിയിലായത്. ചെർപ്പുളശ്ശേരി പൊലീസ് മണ്ണാർക്കാട്ടുനിന്ന് പിടികൂടിയത്.
ഇരുപത്തിയാറാം മൈലിലിലെ റിട്ട. അധ്യാപകൻ മാട്ടര ബഷീറിന്റെ വീട്ടിലായിരുന്നു മോഷണം നടത്തിയത്. ബഷീർ ഒരു മാസത്തോളമായി ബംഗളൂരുവിൽ മകനൊപ്പമായിരുന്നു താമസം.
Read Also: തിരുവനന്തപുരത്ത് മകൻ അച്ഛനെ അടിച്ചു കൊലപ്പെടുത്തി
പ്രതികൾ വീട്ടിലെത്തി പ്രധാന വാതിൽ തകർത്ത് അകത്ത് കയറിയെങ്കിലും വില പിടിപ്പുള്ള വസ്തുക്കൾ കണ്ടെടുക്കാനാവാതെ ഷെഡിൽ നിർത്തിയിട്ട കാറിന്റെ താക്കോൽ കൈവശപ്പെടുത്തി മടങ്ങുകയായിരുന്നു. തുടർന്ന് പ്രതികൾ പെട്രോളുമായി തിരികെ എത്തി ഷെഡിലുള്ള കാർ കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും കാറിൽ നിന്നുണ്ടായ ശബ്ദംകേട്ട് അടുത്ത വീട്ടുകാർ ഉണർന്നതോടെ ഓടിരക്ഷപ്പെടുകയായിരുന്നു.
അടുത്ത ദിവസം വിട്ടുജോലിക്കാരി എത്തിയപ്പോഴാണ് മോഷണവിവരം പുറത്ത് അറിയുന്നത്. ബന്ധുക്കളെ വിവരം അറിയിച്ചതിനെ തുടർന്ന് അവർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പിടിയിലായ പ്രതി ചന്ദ്രനെതിരെ മൂന്ന് സംസ്ഥാനങ്ങളിലായി 30ലധികം കേസുകളുള്ളതായി പൊലീസ് പറഞ്ഞു.
Post Your Comments