തിരുവനന്തപുരം: ദത്തുകേസിലെ പരാതിക്കാരായ അനുപമയ്ക്കും പങ്കാളിക്കുമെതിരായ ആക്ഷേപത്തില്‍ മന്ത്രി സജി ചെറിയാനെതിരെ പോലീസ് കേസെടുക്കില്ല. കൃത്യമായി ആരുടെയും പേര് പറഞ്ഞിട്ടില്ലാത്തതിനാല്‍ കേസെടുക്കാനാവില്ലെന്ന് നിയമോപദേശം ലഭിച്ചതായി പോലീസ് അറിയിച്ചു. അതേസമയം അനുപമയ്ക്ക് കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടാമെന്നും പോലീസ് വ്യക്തമാക്കി.
അനുവാദമില്ലാതെ കുട്ടിയെ ദത്ത് നല്‍കിയെന്ന് പരാതിപ്പെട്ട അനുപമയെയും പങ്കാളി അജിത്തിനെയും അധിക്ഷേപിച്ച് മന്ത്രിയുടെ പ്രസംഗം നടത്തിയതായാണ് പരാതി. എന്നാൽ സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം പബ്ലിക് പ്രോസിക്യൂട്ടറോട് നിയമപദേശം തേടിയതായി ശ്രീകാര്യം പോലീസ് വ്യക്തമാക്കി.
പ്രസംഗത്തില്‍ അനുപമയുടെയോ അജിത്തിന്റെയോ മറ്റാരുടെയെങ്കിലുമോ പേരുകള്‍ മന്ത്രി പരാമര്‍ശിക്കുന്നില്ലെന്നും അതിനാല്‍ വ്യക്തിപരമായി ആക്ഷേപിച്ചെന്ന പരാതിയില്‍ പോലീസിന് കേസെടുക്കാനാവില്ലെന്നുമായിരുന്നു നിയമോപദേശം. എന്നാൽ, കേസെടുക്കണമെങ്കില്‍ പരാതിക്കാര്‍ കോടതിയില്‍ മാനനഷ്ടഹര്‍ജി നല്‍കുകയാണ് വേണ്ടതെന്നും നിയമോപദേശത്തില്‍ വ്യക്തമാക്കുന്നു.
Post Your Comments