Latest NewsNewsMobile PhoneTechnology

മോട്ടോ ജി51 വിപണിയില്‍ അവതരിപ്പിച്ചു

മോട്ടറോളയുടെ പുതിയ ഹാന്‍ഡ്‌സെറ്റ് വിപണിയിൽ അവതരിപ്പിച്ചു. മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനു ശേഷമാണ് മോട്ടറോളയുടെ മോട്ടോ ജി 51 പുറത്തിറങ്ങിയത്. മോട്ടോ ജി51 മിഡ് റേഞ്ച് വിഭാഗത്തിലാണ് പുറത്തിറക്കിയിരിക്കുന്നത്. ക്വാല്‍കം സ്‌നാപ്ഡ്രാഗണ്‍ 480+ എസ്ഒസി തന്നെയാണ് ഫോണിലെ പ്രധാന ഫീച്ചറുകളിലൊന്ന്. 5,000 എംഎഎച്ച് ആണ് ബാറ്ററി. സെല്‍ഫി ക്യാമറയ്ക്കായി പഞ്ച് ഹോള്‍ കട്ട്-ഔട്ട് ഡിസ്‌പ്ലേയാണ് കാണുന്നത്.

പിന്‍ഭാഗത്ത് മൂന്ന് സെന്‍സറുകള്‍ ഉള്‍ക്കൊള്ളുന്ന ക്യാപ്സ്യൂള്‍ ആകൃതിയിലുള്ള ക്യാമറ മൊഡ്യൂളാണ് മോട്ടോ ജി51ന്റെ മറ്റൊരു സവിശേഷത. മോട്ടോ ജി51യുടെ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 1,499 യുവാന്‍ (ഏകദേശം 17,500 രൂപ) ആണ് വില. ബ്ലൂ, ഗ്രേ ഗ്രേഡിയന്റ് ഉള്‍പ്പെടെയുള്ള നിറങ്ങളിലാണ് സ്മാര്‍ട് ഫോണ്‍ വരുന്നത്. ഇന്ത്യയിലും മറ്റ് വിപണികളിലും മോട്ടോ ജി51 പുറത്തിറക്കുമോ എന്ന് മോട്ടറോള വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ ഇത് സാധാരണക്കാരെ ലക്ഷ്യമിട്ടുള്ളതായതിനാല്‍ മോട്ടറോള ഇന്ത്യയിലും അവതരിപ്പിച്ചേക്കും.

120 Hz റിഫ്രഷ് റേറ്റും 240Hz ടച്ച് സാംപ്ലിങ് റേറ്റുമുള്ള 6.8 ഇഞ്ച് ഹോള്‍-പഞ്ച് എല്‍സിഡിയാണ് മോട്ടോ ജി51 ല്‍ അവതരിപ്പിക്കുന്നത്. 2.2GHz ക്വാല്‍കം സ്‌നാപ്ഡ്രാഗണ്‍ 480+ എസ്ഒസി ജോടിയാക്കിയ 8ജിബി റാമും 128ജിബി സ്റ്റോറേജുമാണ് സ്മാര്‍ട് ഫോണിന് കരുത്ത് പകരുന്നത്. ഇത് മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് വികസിപ്പിക്കാന്‍ കഴിയുന്നതാണ്. മോട്ടോ ജി51യുടെ പിന്‍ഭാഗത്ത് ട്രിപ്പിള്‍ ക്യാമറാ സജ്ജീകരണമാണ് ഉള്ളത്. ഇതില്‍ 50 മെഗാപിക്‌സലിന്റെ പ്രൈമറി സെന്‍സറും 8 മെഗാപിക്‌സല്‍, 2 മെഗാപിക്‌സലിന്റെ സെന്‍സറും ഉള്‍പ്പെടുന്നു. മുന്‍വശത്തെ ക്യാമറയുടെ ഫീച്ചറുകള്‍ വെളിപ്പെടുത്തിയിട്ടില്ല.

Read Also:- ബുദ്ധിശക്തിയും ഓര്‍മശക്തിയും വര്‍ദ്ധിപ്പിക്കാൻ താറാവ് മുട്ട..!

10W ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയുള്ള 5,000mAh ആണ് ബാറ്ററി. ഡോള്‍ബി അറ്റ്മോസ് ഫീച്ചറും ലഭ്യമാണ്. 5ജി, വൈ-ഫൈ 5, ബ്ലൂടൂത്ത് വി5.2, ജിപിഎസ്, യുഎസ്ബി ടൈപ്‌സി പോര്‍ട്ട്, 3.5mm ഓഡിയോ ജാക്ക് എന്നിവയാണ് മോട്ടോ ജി51യിലെ പ്രധാന കണക്റ്റിവിറ്റികള്‍. ഹാന്‍ഡ്‌സെറ്റിന്റെ പിന്‍ഭാഗത്ത് ഫിംഗര്‍പ്രിന്റ് സെന്‍സറും ഉൾപ്പെടുന്നു. മോട്ടോ ജി51 അവതരിപ്പിക്കുന്നതിനു തൊട്ടു മുന്‍പ് മോട്ടോ ഇ40, എഡ്ജ് 20 സീരീസുകളും മോട്ടറോള പുറത്തിറക്കിയിരുന്നു. ലെനോവോയുടെ ഉടമസ്ഥതയിലുള്ള മോട്ടറോള എഡ്ജ് 20, എഡ്ജ് 20 ഫ്യൂഷന്‍, എഡ്ജ് 20 പ്രോ എന്നിവയും വിപണിയിലെത്തിച്ചു.

shortlink

Post Your Comments


Back to top button