Latest NewsSaudi ArabiaInternationalGulf

സൂപ്പർ ഫെസ്റ്റ്: സൗദിയിൽ സമ്മാന പദ്ധതി പ്രഖ്യാപിച്ച് ലുലു

ജിദ്ദ: സൗദിയിൽ സൂപ്പർ ഫെസ്റ്റ് സമ്മാന പദ്ധതിയുമായി ലുലു. സൗദിയിലെ ലുലുവിന്റെ പന്ത്രണ്ടാമത് വാർഷികാഘോഷത്തിന്റെ ഭാഗമായാണ് സമ്മാന പ്രഖ്യാപനം. ഈ മാസം ഏഴു മുതൽ 20 വരെ സൗദിയിലെ 20 ഹൈപ്പർമാർക്കറ്റുകളിലായി 1000 ഭാഗ്യശാലികൾക്ക് സമ്മാനങ്ങൾ നേടാം. 1000 റിയാൽ വിലമതിക്കുന്ന ലുലു ഷോപ്പിങ് വൗച്ചറുകളാണ് ഓരോ വിജയിക്കും ലഭിക്കുന്നത്.

Read Also: ഭീകരതയെ തളയ്ക്കാന്‍ ഇന്ത്യ ഇറങ്ങുന്നു, ഇന്ത്യന്‍ മണ്ണില്‍ ഭീകരത അനുവദിക്കില്ലെന്ന് ഉറച്ച തീരുമാനവുമായി അജിത് ഡോവല്‍

നറുക്കെടുപ്പിനായി കാത്തിരിക്കാതെ ഉപഭോക്താക്കൾക്ക് ബില്ല് ചെയ്യുമ്പോൾ തന്നെ വിജയിയാണോ എന്നറിയാൻ പറ്റുന്ന തരത്തിലാണ് സമ്മാന പദ്ധതി ഒരുക്കിയിരിക്കുന്നത്. ഇതിനു പുറമെ എല്ലാ വിഭാഗത്തിലെയും മികച്ച 50 ഉൽപന്നങ്ങൾക്ക് വിലക്കിഴിവും നേടാം. മികച്ച എക്‌സ്‌ചേഞ്ച് ആനുകൂല്യങ്ങളും ലഭ്യമാണ്. ഇലക്ട്രോണിക് ഉപകരണങ്ങൾ, സ്മാർട്ട് ഫോൺ, ടാബ്ലറ്റ്, ലാപ്‌ടോപ്പ്, സ്മാർട്ട് വാച്ച്, മറ്റ് ആക്സസറീസ് എന്നിവയ്ക്ക് പ്രത്യേക വിലക്കുറവും നേടാം. സൗദി അറേബ്യയിലെ ഉപഭോക്താക്കളുമായുള്ള ആത്മബന്ധമാണ് ലുലുവിന്റെ വിജയത്തിനു പിന്നിലെന്നു ലുലു സൗദി ഹൈപ്പർമാർക്കറ്റ് ഡയറക്ടർ ഷമീം മുഹമ്മദ്, ലുലു ഹൈപ്പർ മാർക്കറ്റ് ഈസ്റ്റേൺ പ്രൊവിൻസ് റീജിനൽ ഡയറക്ടർ അബ്ദുൽ ബഷീർ എന്നിവർ വ്യക്തമാക്കി.

Read Also: കേന്ദ്രം എക്‌സൈസ് തീരുവ കുറച്ചതിന് പിന്നാലെ ഇന്ധന വിലയില്‍ രാഷ്ട്രീയ പോര് : 15 സംസ്ഥാനങ്ങളില്‍ ഇന്ധന വില 100 ല്‍ താഴെ

shortlink

Related Articles

Post Your Comments

Related Articles


Back to top button